'ഹാലോവീൻ രാജ്ഞി' എന്നറിയപ്പെടുന്ന സൂപ്പർ മോഡൽ ഹൈഡി ക്ലം, ന്യൂയോർക്കിൽ നടന്ന തൻ്റെ 24-ാമത് വാർഷിക ഹാലോവീൻ പാർട്ടിക്കായി ഗ്രീക്ക് പുരാണത്തിലെ ഭീകര കഥാപാത്രമായ മെഡൂസയുടെ വേഷമാണ് തിരഞ്ഞെടുത്തത്.

'ഹാലോവീൻ രാജ്ഞി' എന്നറിയപ്പെടുന്ന സൂപ്പർ മോഡലും അവതാരകയുമായ ഹൈഡി ക്ലം ഈ വർഷത്തെ തന്റെ ഹാലോവീൻ വേഷം കൊണ്ട് വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഗ്രീക്ക് പുരാണത്തിലെ ഭീകര കഥാപാത്രമായ മെഡൂസയുടെ രൂപമാണ് ന്യൂയോർക്കിൽ നടന്ന തന്റെ 24-ാമത് വാർഷിക ഹാലോവീൻ പാർട്ടിയിൽ ഹൈഡി തിരഞ്ഞെടുത്തത്.

പൂർണ്ണമായും ഇഴജന്തുക്കളുടെ ത്വക്കിനോട് സാദൃശ്യമുള്ള പച്ച നിറത്തിലുള്ള വസ്ത്രവും, തലയിൽ തലമുടിക്ക് പകരം ഇഴയുന്ന പാമ്പുകളുമായാണ് ഹൈഡി ക്ലം എത്തിയത്. ഇതിനായി അതിവിദഗ്ദ്ധമായ പ്രോസ്തെറ്റിക് മേക്കപ്പും, ശരീരത്തിൽ മുഴുവൻ പാമ്പിൻ ചെതുമ്പലുകൾ പോലെ തോന്നിക്കുന്ന ഡിസൈനുകളും ഉപയോഗിച്ചു. ഒറ്റനോട്ടത്തിൽ ആരെയും പോടിപ്പിക്കൻ കഴിവുള്ള മെഡൂസയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ വേഷം. ഭർത്താവ് ടോം കൗളിറ്റ്സ് മെഡൂസയുടെ നോട്ടമേറ്റ് കല്ലായി മാറിയ ഒരു യോദ്ധാവിൻ്റെ വേഷം കെട്ടിയാണ് ഹൈഡിക്കൊപ്പം എത്തിയത്.

ക്ലാസിക് ഭീകര കഥാപാത്രങ്ങളെ ആധുനികമായി പുനഃസൃഷ്ടിക്കാൻ താൻ ആഗ്രഹിച്ചിരുന്നെന്നും, അതിൽ ഏറ്റവും നിഗൂഢവും ഭീകരവുമായ കഥാപാത്രമായി മെഡൂസയെ തോന്നിയെന്നും ഹൈഡി ക്ലം ഫാഷൻ മാഗസിനായ 'വോഗി'നോട് പ്രതികരിച്ചു. ഓരോ വർഷവും ഹൈഡി ക്ലം തിരഞ്ഞെടുക്കുന്ന വേഷങ്ങൾ ലോകശ്രദ്ധ നേടാറുണ്ട്. മുൻ വർഷങ്ങളിൽ 'ഭീമൻ മണ്ണിര' , 'പീക്കോക്ക്' , 'ഫിഫ്ത്ത് എലിമെന്റ്' സിനിമയിലെ കഥാപാത്രം എന്നിവയൊക്കെയായി താരം എത്തിയിരുന്നു. ഈ വർഷത്തെ മെഡൂസ വേഷം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

മെഡൂസ ; വേഷപ്പകർച്ചയ്ക്ക് പിന്നിലെ മണിക്കൂറുകൾ നീണ്ട പ്രയത്‌നം

View post on Instagram

പ്രോസ്തെറ്റിക് മേക്കപ്പ് ആർട്ടിസ്റ്റായ മൈക്ക് മരീനോയാണ് ഈ ഭീകരമായ രൂപമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത്. മുൻ വർഷങ്ങളിലെ വേഷങ്ങളെപ്പോലെ തന്നെ, ഈ മെഡൂസ വേഷത്തിനും മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നം ആവശ്യമായിരുന്നു. 

View post on Instagram

മോഡലിന്റെ ശരീരം മുഴുവൻ പാമ്പിൻ ചെതുമ്പലുകൾ പതിഞ്ഞ രീതിയിലുള്ള പ്രോസ്തെറ്റിക് ഭാഗങ്ങൾ ഒട്ടിച്ചെടുക്കുകയും, അതിന്മേൽ സ്വാംപ്-ഗ്രീൻ നിറത്തിലുള്ള ബേസ് മേക്കപ്പ് നൽകുകയും ചെയ്തു. മുഖത്തെ ചുളിവുകളും, പാമ്പിൻ ത്വക്കിൻ്റെ ഘടനയും അതിസൂക്ഷ്മമായി രൂപപ്പെടുത്തി. 

View post on Instagram

ഭീകരമായ മഞ്ഞ നിറത്തിലുള്ള കോൺടാക്റ്റ് ലെൻസുകളും, ചലിക്കുന്ന പാമ്പുകൾ തലയിൽ ഒരുക്കിയതും ഈ ലുക്കിനെ പൂർണ്ണമാക്കി. ഹൈഡി തന്നെ സോഷ്യൽ മീഡിയയിൽ ഈ വേഷപ്പകർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവെച്ചിരുന്നു.

മെഡൂസയും കല്ലായി മാറിയ യോദ്ധാവും

മെഡൂസയുടെ ഐതിഹ്യത്തെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട്, ഹൈഡിയുടെ വേഷം അതിഥികളെ ഭയപ്പെടുത്തുന്നതായിരുന്നു. ഭർത്താവ് ടോം കൗളിറ്റ്സ് മെഡൂസയുടെ നോട്ടമേറ്റ് കല്ലായി മാറിയ ഒരു യോദ്ധാവിൻ്റെ രൂപമാണ് തിരഞ്ഞെടുത്തത്. കല്ലായി മാറിയ പ്രതിമയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഈ വേഷം, മെഡൂസയുടെ കഥാപാത്രത്തിന് പൂർണ്ണത നൽകി.