Asianet News MalayalamAsianet News Malayalam

കെട്ടിവച്ച കാശ് പോയ തെരഞ്ഞെടുപ്പ് അടക്കം 19 വര്‍ഷമായി രാഷ്ട്രീയത്തില്‍; ദേവന്‍ ബിജെപിക്ക് ഗുണം ചെയ്യുമോ?

ബിജെപിയില്‍ നിന്നും വിട്ടുപോയ സിനിമ രംഗത്തുള്ളവരെക്കുറിച്ചും ദേവന്‍ പറഞ്ഞു.ഭീമൻ രഘു, രാജസേനൻ എന്നിവർ രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയത്തിന്റെ പേരിലല്ല വന്നത്. ഒരു ഗ്ലാമറിന്റെ പേരിൽ വന്നവരാണെന്നാണ് ദേവൻ പറഞ്ഞത്. 

New bjp state vice president Deven actor deven political career now useful to bjp vvk
Author
First Published Dec 13, 2023, 7:04 PM IST

തിരുവനന്തപുരം: ചലച്ചിത്ര താരം ദേവനെ  ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിര‍ഞ്ഞെടുത്ത വാര്‍ത്ത തീര്‍ത്തും അപ്രതീക്ഷിതമായണ് എത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക്  തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. 

പുതിയ സ്ഥാനത്ത് എത്തിയ ഉടന്‍‌ രാഷ്ട്രീയ പ്രസ്താവനയുമായി സിനിമയിലെ സൌമ്യനായ വില്ലന്‍ എന്നൊക്കെ പേര് കേട്ട ദേവന്‍ രംഗത്ത് എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാനല്ല ഉപാധ്യക്ഷനായതെന്ന് ദേവൻ പറഞ്ഞു. ഇത്തവണ മത്സരിക്കാനില്ലെന്നും സുരേഷ് ഗോപി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവൻ തൃശൂരിൽ പറഞ്ഞു. 

ബിജെപിയില്‍ നിന്നും വിട്ടുപോയ സിനിമ രംഗത്തുള്ളവരെക്കുറിച്ചും ദേവന്‍ പറഞ്ഞു.ഭീമൻ രഘു, രാജസേനൻ എന്നിവർ രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയത്തിന്റെ പേരിലല്ല വന്നത്. ഒരു ഗ്ലാമറിന്റെ പേരിൽ വന്നവരാണെന്നാണ് ദേവൻ പറഞ്ഞത്. 

അതേ സമയം ദേവന്‍റെ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനം നോക്കിയാല്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുന്‍പേ തുടങ്ങിയതാണ് എന്ന് കാണാം.2004 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് ദേവന്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പാര്‍ട്ടി ഉണ്ടാക്കുന്നത്. അന്ന് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നടന്ന വടക്കാഞ്ചേരി നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദേവന്‍ മത്സരിക്കാന്‍ ഇറങ്ങി.

വളരെ രാഷ്ട്രീയ പ്രധാന്യമുള്ള തെരഞ്ഞെപ്പായിരുന്നു വടക്കാഞ്ചേരിയിലേത്. കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴി
ഞ്ഞ് എകെ ആന്‍റണി മന്ത്രി സഭയില്‍ വൈദ്യുതി മന്ത്രിയായി എത്തിയ കെ മുരളീധരന് ജീവന്മരണ പോരാട്ടമായിരുന്നു അത്. ഈ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ തോല്‍ക്കുകയാണ് ഉണ്ടായത്. സിപിഎമ്മിന്‍റെ എസി മൊയ്തീനാണ് ജയിച്ചത്.

അന്ന് 10 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.അതില്‍ ആറാം സ്ഥാനത്തായിരുന്നു ദേവന്‍ ലഭിച്ച വോട്ട് 965. കെട്ടിവച്ച കാശ് നഷ്ടമായ ദേവന് ഈ തെരഞ്ഞെടുപ്പില്‍. പിന്നീട് കേരളം പല തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടങ്ങളും കണ്ടിട്ടുണ്ടെങ്കിലും സിനിമയില്‍ സജീവമായപോലെ രാഷ്ട്രീയ രംഗത്ത് ദേവനെ കണ്ടില്ല. എങ്കിലും ചില സമയങ്ങളില്‍ തന്‍റെ പാര്‍ട്ടി കെപിപിയുടെ പേരില്‍ വാര്‍ത്ത സമ്മേളനങ്ങളും പ്രഖ്യാപനങ്ങളും ദേവന്‍ നടത്തിയിട്ടുണ്ട്. 

അടുത്തിടെ കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചാണ് ദേവൻ വീണ്ടും രാഷ്ട്രീയത്തില്‍ ദേവന്‍ സജീവമായത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം.  കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. അതിന് മുന്‍പ് തന്നെ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്ന പ്രസ്താവനകളിലൂടെ ദേവന്‍ ബിജെപി ചായിവ് പ്രകടമാക്കിയിരുന്നു. 

എന്നാല്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി ദേവന്‍ പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാനത്ത്  സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടി ബിജെപിയുടെ നേതൃത്വത്തിലേക്ക് എത്തുകയാണ്. നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമൻ രഘുവും സംവിധായകൻ രാജസേനനും പാര്‍ട്ടിവിട്ട് സിപിഎമ്മിൽ ചേര്‍ന്നിരുന്നു. 

അറിഞ്ഞോ?ദേവന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു!

'സീറ്റ് കിട്ടാനല്ല ബിജെപി സംസ്ഥാന ഉപാധ്യക്ഷനായത്, ഇത്തവണ മത്സരിക്കാനില്ല'; ദേവൻ
 

Follow Us:
Download App:
  • android
  • ios