സംഗീതം മാത്രമല്ല, തനിക്ക് മോഡലിങ്ങും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് അഭയ

മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്‍റെതും മറുപാതിയായി ഒമ്പത് വര്‍ഷമായി കൂട്ടിനുള്ള അഭയ ഹിരണ്‍മയിയുടേതും. ഇരുവരും നിരന്തരം വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്ന കൂട്ടത്തിലാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഗോപീസുന്ദറും അഭയയും.

ഇപ്പോഴിതാ സംഗീതം മാത്രമല്ല, തനിക്ക് മോഡലിങ്ങും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് അഭയ. തന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. രാജ്ഞി, അവളുടെ കഥകളെല്ലാം സത്യമാണ് ... എന്ന പ്രതീകാത്മക കുറിപ്പും ചിത്രത്തോടൊപ്പം അഭയ കുറിക്കുന്നുണ്ട്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് സ്റ്റേജ് ഷോകളിലും നിരവധി ചിത്രങ്ങളിലും അഭയ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു. നേരത്തെയും മോഡലിങ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ള അഭയയുടെ ചിത്രങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

View post on Instagram