Asianet News MalayalamAsianet News Malayalam

ഒടുവിലത് സംഭവിച്ചു, പൂർണിമയെ 'പെണ്ണുകണ്ട്' അഭിഷേക്; അമ്മയുടെ അ​ഗ്രഹം നടക്കുമോ ?

പെണ്ണുകാണൽ വീഡിയോ അഭിഷേക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

abhishek sreekumar meet pooja krishna sister poornima after bigg boss malayalam season 6
Author
First Published Aug 10, 2024, 12:50 PM IST | Last Updated Aug 10, 2024, 12:52 PM IST

ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ടെലിക്കാസ്റ്റ് ചെയ്യുന്ന ഷോ, മലയാളത്തിലും ഉണ്ട്. നിലവിൽ ആറ് സീസണുകൾ പിന്നിട്ട മലയാളം ബി​ഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതരും പ്രിയങ്കരരുമായ നിരവധി പേരുണ്ട്. അത്തരത്തിലൊരാളാണ് അഭിഷേക് ശ്രീകുമാർ. വൈൽഡ് കാർഡ് എൻട്രിയായി ഷോയിൽ എത്തി പിന്നീട് മാതൃദിന കത്തിലൂടെ ഓരോ അമ്മമാരുടെയും കണ്ണിലുണ്ണിയായി മാറിയ അഭിഷേകിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

അഭിഷേകിനൊപ്പം കഴിഞ്ഞ സീസണിൽ മത്സരാർത്ഥിയായി എത്തിയ ആളാണ് പൂജ കൃഷ്ണ. ആരോ​ഗ്യ പ്രശ്നങ്ങളാൽ പുറത്ത് പോകേണ്ടി വന്ന താരം ഫൈനലിനോട് അനുബന്ധിച്ച് തിരികെ ബി​ഗ് ബോസ് വീട്ടിൽ എത്തിയിരുന്നു. സഹോ​ദരി പൂർണിമയ്ക്ക് വേണ്ടി അഭിഷേകിനെ വിവാഹം ആലോചിച്ചാലോ എന്ന് പൂജയുടെ അമ്മ ചോദിച്ചിരുന്നു. ഇക്കാര്യം ഷോയിൽ വന്നപ്പോൾ പൂജ, അഭിഷേകിനട് പറയുകയും ചെയ്തിരുന്നു. ഒടുവിൽ പൂർണിമയും അഭിഷേകും കണ്ടുമുട്ടിയ വീഡിയോ ആണ് പൂജ പങ്കുവച്ചിരിക്കുന്നത്. 'ഒരു ചെറിയ പെണ്ണുകാണല്‍', എന്നാണ് വീഡിയോ ക്യാപ്ഷൻ.   

അഭിഷേകിന് പൂർണിമ ചായ കൊടുക്കുന്ന സീനുകളെല്ലാം വീഡിയോയിൽ കാണാം. ഒടുവിൽ ഞങ്ങൾ കണ്ടുമുട്ടി എന്നാണ് പൂർണിമയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് അഭിഷേക് കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. 'ഇരുവരും നല്ല ചേർച്ചയുണ്ട്, അമ്മയുടെ ആ​ഗ്രഹം സാധിച്ച് കൊടുത്തേക്ക്', എന്നൊക്കെയാണ് കമന്റുകൾ.

തെന്നിന്ത്യൻ താരം മേഘ്ന രാജിന് യു.എ.ഇ ഗോൾഡൻ വിസ

എന്തായാലും തമാശയ്ക്ക് എടുത്ത പെണ്ണുകാണൽ വീഡിയോ അഭിഷേക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി അഭിഷേക് എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ദുരിതബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കിയാണ് അഭിഷേക് രംഗത്ത് എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios