Asianet News Malayalam

'ഏട്ടത്തിയമ്മ ആകുന്നതിന് മുന്നേയുള്ള ചിത്രമാണ്'; ഓര്‍മ്മച്ചിത്രം പങ്കുവച്ച് അച്ചു സുഗന്ധ്

ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും എന്നപോലെ യൂട്യൂബിലും സജീവമായ ചുരുക്കം ചില താരങ്ങളിലൊരാളാണ് അച്ചു സുഗന്ധ്. കഴിഞ്ഞദിവസം അച്ചു പങ്കുവച്ച ചിപ്പി രഞ്ജിത്തിനൊപ്പമുള്ള ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

achu sughand shared old vanambadi serial set photo with chippy renjith
Author
Kerala, First Published May 22, 2021, 9:55 PM IST
  • Facebook
  • Twitter
  • Whatsapp

മുഖവുരയുടെ ആവശ്യമില്ലാത്ത മലയാളത്തിലെ പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയാണ് പരമ്പരയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നത്. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. 

ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും എന്നപോലെ യൂട്യൂബിലും സജീവമായ ചുരുക്കം ചില താരങ്ങളിലൊരാളാണ് അച്ചു സുഗന്ധ്. കഴിഞ്ഞദിവസം അച്ചു പങ്കുവച്ച ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിപ്പി രഞ്ജിത്തിനൊപ്പമുള്ള ചിത്രമാണ് അച്ചു ഷെയര്‍ ചെയ്തത്. ചിപ്പിയുടേത് തന്നെയായ വാനമ്പാടി പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അച്ചു സുഗന്ധ് സാന്ത്വനത്തിലേക്കെത്തുന്നത്. വാനമ്പാടിയിലും ചെറിയ റോളില്‍ അച്ചു എത്തിയിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സാന്ത്വനത്തില്‍ ആരേയും മയക്കുന്ന അനിയന്‍ കണ്ണനായാണ് അച്ചുവെത്തുന്നത്. സാന്ത്വനത്തില്‍ ചിപ്പിയുടെ ഭര്‍ത്താവിന്റെ അനിയനായാണ് അച്ചുവിന്റെ കഥാപാത്രം.

വാനമ്പാടിയില്‍ അസിസ്റ്റന്റായിരുന്ന സമയത്ത് ചിപ്പിയെ കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് അച്ചു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഏട്ടത്തിയമ്മയാകുന്നതിന് മുന്നേ എടുത്ത ചിത്രമാണല്ലേയെന്നാണ് ആരാധകര്‍ അച്ചുവിനോട് തമാശയായി ചോദിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios