ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് പേളിയും ജിപിയും

ബിഗ് ബോസ് (bigg boss) താരങ്ങളായ (Pearle Maaney) പേളിയുടെയും ശ്രീനിഷിന്‍റെയും മകൾ നിലയുടെ വിശേഷങ്ങളെല്ലാം അതിവേഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. നില ജനിക്കുന്നതിനു മുമ്പുതന്നെ ഗർഭകാല വിശേഷങ്ങളടക്കം പേളി പങ്കുവെക്കാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നില പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പേളിയുടെ നിലയെ കുറിച്ച് നിരന്തരം ചോദ്യങ്ങൾ കേൾക്കുന്ന മറ്റൊരു താരമുണ്ട്. എല്ലാവരും ജിപിയെന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയാണത്. ഇപ്പോഴിതാ നിലയെ ആദ്യമായി കണ്ടതിന്‍റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ജിപി. ഹൈദരാബാദിൽ സൈമ അവാർഡ്സിനെത്തിയപ്പോഴായിരുന്നു നിലയെ കണ്ടത്. കുഞ്ഞു നിലയ്ക്കൊപ്പമുള്ള വീഡിയോയും താരം പങ്കുവയ്ക്കുന്നു. ഒരു മില്യണിലധകം ആളുകൾ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു.

ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് പേളിയും ജിപിയും. പ്രഗ്നൻസി സമയത്ത് ചെന്ന് കാണാത്തതിന്‍റെ ദേഷ്യത്തിൽ പേളി തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് ജിപി പറഞ്ഞു. കൊവിഡ് ആയതിനാലാണ് നിലയെ കാണാൻ ഇത്രയും വൈകിയതെന്നും ജിപി പറയുന്നു.

YouTube video player

മിനിസ്ക്രീനിലെ മിന്നും അവതാരകരായിരുന്നു പേളിയും ജിപിയും. ഡാൻസ് റിയാലിറ്റി ഷോയിലെ പ്രധാന ആകർഷണമായി ഇവരുടെ അവതരണം മാറിയിരുന്നു. സ്ക്രീനിലെ ഇണക്കം പോലെ തന്നെ വലിയ സുഹൃത്തുക്കളാണ് ഇരുവരും.