ഏഷ്യാനെറ്റ് പരമ്പര 'സീതാകല്യാണ'ത്തിലെ 'കല്യാണി'നെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകരുണ്ടാകില്ല. പാലക്കാട് സ്വദേശിയായ അനൂപ് കൃഷ്ണനാണ് കല്യാണിനെ അവതരിപ്പിക്കുന്നത്. പരമ്പരയിൽ നായക വേഷത്തിലെത്തുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. പുറമെ ഷോർട്ട് ഫിലിമുകളടക്കമുള്ള സംരഭങ്ങളുമായും അനൂപ് എത്താറുണ്ട്.

ഇപ്പോഴിതാ നടിയും മോഡലും നർത്തകിയുമൊക്കെയായ മാളവിക ശ്രീനാഥിനൊപ്പമുള്ള ഒരു ചെറിയ ഷൂട്ടിങ് വീഡിയോ പങ്കുവച്ചരിക്കുകയാണ് താരം. കുസൃതിയും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. കാലാപാനി എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് അനൂപും മാളവികയും എത്തുന്നത്. 

സീതാകല്യാണത്തിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള,  സ്നേഹനിധിയായ സഹോദരനും ഭർത്താവും ഒക്കെയാണ് 'കല്യാൺ' എന്ന കഥാപാത്രം. മികച്ച പ്രതികരണമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.