കെഎൽ 55 വൈ 3333 എന്നാണ് കാറിന്റെ നമ്പർ.
പുത്തൻ കാർ സ്വന്തമാക്കി നടൻ ബാല. ലെക്സസ് കാർ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഷോറൂമിൽ നിന്നും കാർ പർച്ചേഴ്സ് ചെയ്ത ബാല, ശേഷം അമ്പലത്തിൽ കൊണ്ടുവന്ന് പൂജ കഴിപ്പിച്ചു. കെഎൽ 55 വൈ 3333 എന്നാണ് കാറിന്റെ നമ്പർ. പൊലൂഷൻ ഫ്രീ ആണ് ഈ കാർ എന്ന് ബാല പറയുന്നു. ഈസി ഗോ ഈസി കം ആണ് ഇതെന്നും അതുകൊണ്ടാണ് ഇപ്പോൾ പല സംവിധായകരും നടന്മാരും ലെക്സസ് കാർ ചൂസ് ചെയ്യുന്നതെന്നും ബാല പറഞ്ഞു.
"നല്ല മൈലേജുണ്ട്. സർവീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയിൽ ആയിരുന്നു ഈ കാർ ഞാൻ ആദ്യം കാണുന്നത്. അന്നേരം മൂൺ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീൽ ആയിരുന്നു. എന്റടുത്ത് ജാഗ്വാർ ഉണ്ട്. ഫ്രണ്ടിൽ ഒരു പോഷൻ ബാക്കിൽ ഒരു പോഷൻ എന്ന രീതിയിൽ ആണ് മുകൾ ഭാഗം ഓപ്പൺ ആകുക. ലെക്സസിൽ ഫസ്റ്റ് മുതൽ എൻഡ് വരെ ഫുൾ ഓപ്പൺ ആകും. വേണമെങ്കിൽ ഫുൾ ഡാർക്കും ആക്കാം. എല്ലാം ടച്ചാണ്. സ്റ്റിയറിംഗ് അടക്കം ടച്ചാണ്. പെട്ടെന്ന് പഠിക്കാൻ പറ്റുന്ന കാറ് കൂടിയാണിത്", എന്ന് കാറിനെ കുറിച്ച് ബാല പറയുന്നു.

'മരിച്ചുപോയ ആളെ നേരിൽ കണ്ടു'; സൗന്ദര്യയുടെ രൂപസാദൃശ്യവുമായി യുവതി- വീഡിയോ
