Asianet News MalayalamAsianet News Malayalam

'എലിസബത്ത് എന്നേക്കും എന്റേത്'; ഭാര്യയ്ക്ക് ഒപ്പമുള്ള വീഡിയോയുമായി ബാല

'എലിസബത്ത് എന്നേക്കും എന്റേതാണ്' എന്ന തലക്കെട്ടോടെ എലിസബത്തിനൊപ്പമുള്ള വീഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്.

actor bala share video with elizabeth
Author
First Published Nov 25, 2022, 8:08 AM IST

ഴിഞ്ഞ വർഷം ആയിരുന്നു എലിസബത്തുമായുള്ള ബാലയുടെ രണ്ടാം വിവാഹം. സോഷ്യൽ മീഡിയയിൽ സജീവമായ ബാല തന്റെ ഭാ​ര്യയുമൊത്തുള്ള രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി എലിസബത്തിനെ സോഷ്യൽ മീഡിയയിലും മറ്റും കാണാതായി. പിന്നാലെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നു. ബാലയുടെ രണ്ടാം വിവാഹവും പരാജയമായിരുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ബാല. 

'എലിസബത്ത് എന്നേക്കും എന്റേതാണ്' എന്ന തലക്കെട്ടോടെ എലിസബത്തിനൊപ്പമുള്ള വീഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്. ബാലയുടെ കൂളിങ് ​ഗ്ലാസ് ധരിച്ച് എലിസബത്ത് ന‍ൃത്തം ചെയ്യുന്നതും വീ‍ഡിയോയിൽ കാണാം. 'എന്റെ കൂളിങ് ​ഗ്ലാസ് ഒരാൾ വന്ന് അടിച്ച് മാറ്റി.... അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാമെന്ന്' പറഞ്ഞാണ് ബാല എലിസബത്തിനെ വീഡിയ്ക്ക് മുമ്പിലേക്ക് കൊണ്ടുവന്നത്. ശേഷം വിജയിയുടെ രഞ്ജിതമേ പാട്ടിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നതും വീഡിയോയിൽ കാണം. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ബാലയെയും എലിസബത്തിനെയും വീണ്ടും ഒന്നിച്ച് കാണാൻ സാധിച്ച സന്തോഷമാണ് ആരാധകർ കമന്റിലൂടെ പങ്കുവച്ചിരിക്കുന്നത്. 'സന്തോഷമായി.... ഇതാണ് ഞങ്ങൾ കാത്തിരുന്ന നേരം ബാലയും എലിസബത്തും ഒരുമിച്ചുള്ള എൻട്രി അടിപൊളി.' 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സന്തോഷമായി.. മച്ചാ.. ഒരുപാട് സന്തോഷം... അവസാനം ആ ചേർത്ത് നിർത്തൽ ഉണ്ടല്ലോ.. അതിലുണ്ട്.... ഒരിക്കലും കൈവിട്ട് കളയാതിരിക്കാനുള്ള വൈഫിന്റെ സ്നേഹം... എന്താണെന്ന് അറിയില്ലടോ... തന്നെ ഞങ്ങൾക്ക് വല്ലാത്ത ഇഷ്ടമാടോ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ലക്കി സിങ്ങായി തകർത്താടിയ മോഹൻലാൽ; 'മോൺസ്റ്റർ' ഇനി ഒടിടിയിൽ

2021 സെപ്റ്റംബറിൽ ആയിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. പിന്നീട് വിവാഹവാർത്ത താരം തന്നെ സ്ഥിരീകരിച്ചു. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്.

Follow Us:
Download App:
  • android
  • ios