'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രമാണ് ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
മലയാള സിനിമയിൽ അഭിനേതാവായും മികച്ച യുവ സംവിധായകനായും തിളങ്ങുന്ന താരമാണ് ബേസിൽ ജോസഫ്. ബിഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാ മേഖലയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ ബേസിലിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി' സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിനായി. ഇപ്പോഴിതാ ബേസിൽ പങ്കുവച്ചൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
എ ആർ റഹ്മാനും സംവിധായകൻ മണിരത്നത്തിനും ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് ബേസിലിന്റെ പോസ്റ്റ്. 'ഈ ഇതിഹാസങ്ങൾ ഒന്നിലധികം വഴികളിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. അവർക്കൊപ്പം ആയിരുന്നു ഇന്ന് എന്റെ ഫാൻബോയ് നിമിഷം', എന്നാണ് ബേസിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റ് താഴെ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
അതേസമയം, ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലെ 'ചേഞ്ച് മേക്കേഴ്‌സ്' അവാർഡുകളിൽ 'ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ' അവാർഡ് ബേസിലിന് ലഭിച്ചിരുന്നു. നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡ് ബേസിലിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫും സ്വന്തമാക്കിയത്.
അതേസമയം, 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രമാണ് ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. നവാഗതനായ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം പെരുന്നാൾ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. എങ്കിലും ചന്ദ്രികേ ആയിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. സുരാജ് വെഞ്ഞാറമൂടും സൈജു കുറുപ്പം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
'റോബിനോട് ക്ഷമ ചോദിക്കുന്നു, തെറ്റ് ആർക്കും പറ്റാമല്ലോ'; മനോജ് കുമാർ
