അഹാനയുടെ 28ാം പിറന്നാള്‍ ആയിരുന്നു ഇന്ന്. 

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിൻേത്. ഭാ​ര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോർ, സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാർ മാത്രമല്ല. എല്ലാം കുടുംബാം​ഗങ്ങളും. ഇവരുടെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഈ അവസരത്തിൽ നടിയും തന്റെ മൂത്ത മകളുമായ അഹാനയെ കുറിച്ച് കൃഷ്ണ കുമാർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

അഹാനയുടെ പിറന്നാൾ ആയിരുന്നു ഇന്ന്. ഇതുമായി ബന്ധപ്പെട്ടാണ് കൃഷ്ണ കുമാർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അഹാനയ്ക്ക് 28 വയസായെന്നും ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയാൻ അവസരം നൽകിയ ദൈവത്തിന് നന്ദി അറിയിക്കുന്നുവെന്ന് കൃഷ്ണ കുമാർ കുറിച്ചു. 

"ഇന്നു അമ്മുവിന് 28 വയസ്സ് ..ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഈ ഭൂമിയിൽ കഴിയാൻ അവസരം തന്ന ദൈവത്തിനും, ഞങ്ങളെ ഒരുപാടിഷ്ടപ്പെടുകയും ഞങ്ങൾക്കായി പ്രാർത്ഥിച്ചവർക്കും, ഞങ്ങളെ എല്ലാകാലത്തും പിന്തുണച്ചവർക്കും ഒരുപാട് നന്ദി.. എല്ലാവർക്കും നന്മകൾ നേരുന്നു..", എന്നാണ് കൃഷ്ണ കുമാർ കുറിച്ചത്. ഒപ്പം കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോകളും നടൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്ത് എത്തിയത്. 

5ഭാഷകൾ, 4000ൽപരം സ്ക്രീനുകൾ; ഇന്ത്യൻ സിനിമയിലെ വലിയ ആക്ഷൻ സ്വീക്വൻസ്, ​ഗംഭീരമാകും 'വൃഷഭ'

 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ ആണ് അഹാന ബിഗ് സ്ക്രീനില്‍ എത്തുന്നത്. ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ ചിത്രങ്ങളിൽ അഹാന പ്രധാന വേഷങ്ങളില്‍ എത്തി. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും യുട്യൂബിലും എല്ലാം സജീവമാണ് താരം. കൃഷ്ണ കുമാര്‍ കുടുംബത്തിലെ എല്ലാവര്‍ക്കും യുട്യൂബ് ചാനല്‍ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ 10 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയ സന്തോഷം അഹാന പങ്കുവച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..