Asianet News MalayalamAsianet News Malayalam

'പ്രായം വീണ്ടും റിവേഴ്സ് ​ഗിയര്‍'; സുൽഫത്തിനൊപ്പം ചുള്ളനായി മമ്മൂട്ടി- വീഡിയോ

ഭ്രമയു​ഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്.

actor mammootty attend wedding ceremony at dubai with wife sulfath, Bramayugam nrn
Author
First Published Jan 29, 2024, 9:14 AM IST

സിനിമാ താരങ്ങളുടെ പുത്തൻ ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ട് വൈറലാകാറുണ്ട്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. അത്തരത്തിൽ മമ്മൂട്ടി ഒരു ആഘോഷത്തിൽ പങ്കെടുത്ത ഫോട്ടോകളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആയിരിക്കുകയാണ്. നിലവിൽ ദുബൈയിൽ ആണ് മമ്മൂട്ടി ഉള്ളത്. 

ദുബൈയിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മമ്മൂട്ടി. ഒപ്പം ഭാര്യ സുൽഫത്തും ഉണ്ട്. എം എ യുസഫ് അലിയും പങ്കെടുത്ത വിവാഹ വിരുന്നിൽ നല്ല സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. പാന്റും വൈറ്റ് ഷർട്ടിനും ഒപ്പം സിൽവർ ചെയിനും ധരിച്ചെത്തിയ മമ്മൂട്ടിയുടെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. 'പ്രായം വീണ്ടും റിവേഴ്സ് ​ഗിയറാണല്ലോ', എന്നാണ് ഇവർ പറയുന്നത്. സാരി ആയിരുന്നു സുൽഫത്തിന്റെ വേഷം. 

അതേസമയം, ഭ്രമയു​ഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെ​ഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് വിവരം. ഹെറർ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭ​രതനും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്തും. 

ടര്‍ബോ എന്ന ചിത്രത്തിലാണ് നിലവില്‍ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ആക്ഷന്‍-കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ രാജ് ബി ഷെട്ടിയും അഭിനയിക്കുന്നുണ്ട്. വിദേശ ഫൈറ്റേഴ്സുമായുള്ള സ്റ്റണ്ടുകളും സിനിമയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മധുര രാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടര്‍ബോ. 

പുതുമുഖങ്ങളെ..മേക്കപ്പില്ലാത്ത ഫോട്ടോകൾ അയക്കൂ; സുരേഷ് ​ഗോപി- നവ്യ നായർ ചിത്രത്തിൽ ഭാ​ഗമാകാം !

ഓസ്ലര്‍ ആണ് മമ്മൂട്ടിയുടേതായി അടുത്തിടെ റിലീസ് ചെയ്തത്. ജയറാം നായകനായി എത്തിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ ആയിരുന്നു മമ്മൂട്ടി എത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. 

Latest Videos
Follow Us:
Download App:
  • android
  • ios