വിവാഹ ചടങ്ങിലും ഹൽദി ചടങ്ങുകളിലും പങ്കെടുത്ത മണിക്കുട്ടന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

സീതാകല്യാണം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെയാണ് അനൂപ് കൃഷ്ണൻ മലയാളികൾക്ക് പ്രിയങ്കരനാകുന്നത്. എന്നാൽ ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തനായ മത്സരാർത്ഥിയായി താരം എത്തിയതോടെ വലിയ ആരാധകരെയാണ് സ്വന്തമാക്കിയത്. ബിഗ് ബോസ് വീട്ടിൽ തന്റെ കുടുംബത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും അടക്കം എല്ലാ കാര്യങ്ങളും അനൂപ് വെളിപ്പെടുത്തിയിരുന്നു. 

View post on Instagram

ഇപ്പോഴിതാ അനൂപ് പറഞ്ഞ കഥയിലെ താരത്തിന്റെ 'കുഞ്ഞി' അഥവാ അഖിലയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. വിവാഹ ചടങ്ങിലും ഹൽദി ചടങ്ങുകളിലും പങ്കെടുത്ത മണിക്കുട്ടന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വേദിയിൽ എത്തിയ മണിക്കുട്ടൻ ഹൽദി ചടങ്ങിൽ പങ്കെടുത്ത് അനൂപിന്റെ സഹോദരിയുടെ മുഖത്ത് മഞ്ഞൾ തേച്ച് കൊടുക്കുന്നതും, അടുത്ത ദിവസം വിവാഹത്തിന് പങ്കെടുത്ത് ആഘോഷമാക്കുന്നതും അടക്കമുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 

View post on Instagram

ബിഗ് ബോസ് വീട്ടിൽ നിന്ന് തന്നെ വലിയ സുഹൃത്തക്കളായിരുന്ന മണിക്കുട്ടനു അനൂപും പുറത്തും വലിയ സൌഹൃദം കാത്തു സൂക്ഷിക്കുന്നുവെന്നതിന് തെളിവായിരുന്നു ഈ ദൃശ്യങ്ങൾ. അനൂപും സഹോദരിയുടെ ഹൽദി ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. വേദിയിൽ മണിക്കുട്ടൻ സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

View post on Instagram
View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona