ചെന്നൈയിലെ വീടിന്റെ ബാൽക്കണിയിൽ താരം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ വൈറലാണ്.

ബോളിവുഡ് പോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ് മലയാള താരങ്ങളും. പലപ്പോഴും താരങ്ങൾ നടത്തുന്ന ഫിറ്റനസ് വീഡിയോകൾ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് വർക്കൗട്ട് നടത്തുന്ന മോഹൻലാലിന്റെ വീഡിയോ ആണ് പുറത്തുവരുന്നത്. 

ചെന്നൈയിലെ വീടിന്റെ ബാൽക്കണിയിൽ താരം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ വൈറലാണ്. സുഹൃത്ത് സമീർ ഹംസയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടലിനോട് ചേർന്നുള്ള താരത്തിന്റെ വീടിന്റെ മനോഹാരിതയും വീഡിയോയിൽ വ്യക്തമാണ്.

സ്കിപ്പിങ് റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ ഉപയോഗിച്ചാണ് മോഹൻലാൽ വ്യായാമം ചെയ്യുന്നത്. താടി നീട്ടിയ ലുക്കിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. ഇത്തവണത്തെ ജന്മദിനവും ചെന്നൈയിൽ വച്ചായിരുന്നു താരം ആഘോഷിച്ചത്. 

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ് മോഹൻലാല്‍ ഇപ്പോള്‍. താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാല്‍. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പാസ് വേഗ, റാഫേല്‍, അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona