Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ ഹിന്ദുവാണോ എന്ന് ചോദിച്ചു': മധുര മീനാക്ഷി ക്ഷേത്രത്തിൽ ഉണ്ടായ അനുഭവം പറഞ്ഞ് നമിത, വിവാദം !

മധുര മീനാക്ഷി ക്ഷേത്രത്തിൽ ഹിന്ദുവാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടതായി നടി നമിത ആരോപിച്ചു. 

Actor Namitha asked to show Hindu identity proof at Tamil Nadu temple vvk
Author
First Published Aug 27, 2024, 1:03 PM IST | Last Updated Aug 27, 2024, 1:08 PM IST

ചെന്നൈ: മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം സന്ദർശിച്ചപ്പോൾ ഹിന്ദുവാണെന്നതിന്‍റെ തെളിവ് നൽകാൻ തന്നോട് ആവശ്യപ്പെട്ടതായി നടിയും ബിജെപി നേതാവുമായ നമിത ആരോപിച്ചു. തിങ്കളാഴ്ചയാണ് സംഭവം. 
ർക്ഷേത്രം സന്ദർശിക്കുന്നതിൽ നിന്ന് ഒരു ക്ഷേത്ര ഉദ്യോഗസ്ഥൻ തന്നെ തടഞ്ഞുവെന്ന് അവർ ആരോപിച്ചു, താൻ ഹിന്ദുവാണെന്നതിന് തെളിവ് ആവശ്യപ്പെട്ടുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

"ആദ്യമായി, എന്‍റെ സ്വന്തം രാജ്യത്തും എന്‍റെ സ്വന്തം സ്ഥലത്തും എനിക്ക് ഒരു ഹിന്ദുവാണെന്ന് തെളിയിക്കേണ്ടതിന്‍റെ ആവശ്യം എനിക്ക് വന്നിരിക്കുന്നു. വളരെ പരുഷമായാണ്  അഹങ്കാരിയായ ഉദ്യോഗസ്ഥനും അയാളുടെ സാഹായിയും പെരുമാറിയത്” നമിത ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

തമിഴ്നാട് ദേവസ്വം മന്ത്രിയെ അഭിസംബോധന ചെയ്ത് വീഡിയോയും നമിത തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരു പൊലീസ് സംഘം തനിക്ക് ദര്‍ശനം ഒരുക്കി നല്‍കിയെന്നും നമിത പറയുന്നു. താനും ഭര്‍ത്താവും ജന്മാഷ്ഠമി ആഘോഷിക്കാനാണ് മധുരയില്‍ പോയത് എന്നും നമിത പറയുന്നുണ്ട്. 

നമിതയുടെ പോസ്റ്റിന് അടിയില്‍ പലരും മധുര ക്ഷേത്രത്തിലെ പല ഉദ്യോഗസ്ഥരും ഒരു മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയുന്നുണ്ട്. പല മധുരക്കാരും നമിതയോട് സംഭവത്തില്‍ ഖേദവും പ്രകടിപ്പിക്കുന്നുണ്ട്.  വിദേശികള്‍ അടക്കം ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ ഇത്തരം ഒരു സംഭവം വളരെ മോശം കാര്യമാണ് എന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. 

അതേസമയം, മുഖംമൂടി ധരിച്ചിരുന്നതിനാൽ നമിതയും ഭർത്താവും ഹിന്ദുക്കളാണോ എന്ന് അന്വേഷിച്ചതായും ക്ഷേത്രത്തിലെ ആചാരങ്ങളെ കുറിച്ച് അവരോട് പറഞ്ഞതായും ക്ഷേത്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. വ്യക്തത വരുത്തിയ ശേഷം നെറ്റിയിൽ കുങ്കുമം പൂശി അവരെ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയി എന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

തലൈവരോട് ക്ലാഷ് പറ്റില്ല: റിലീസ് മാറ്റിയ സൂര്യ ചിത്രം പ്രതിസന്ധിയിലോ, കങ്കുവയ്ക്ക് വെല്ലുവിളി !

'അഭിനേതാക്കളെ ചൂഷണം ചെയ്യുന്നു നിർമ്മാതാവിനെതിരെ നിന്നാല്‍ ജോലിയും പോകും': തുറന്ന് പറ‌ഞ്ഞ് രജിത് കപൂർ

Latest Videos
Follow Us:
Download App:
  • android
  • ios