അംബിക എന്ന കഥാപാത്രത്തെയാണ് സാന്ത്വനത്തില്‍ നിത അവതരിപ്പിക്കുന്നത്

സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ചിപ്പി രഞ്ജിത്ത് പ്രധാന കഥാപാത്രമായെത്തുന്ന പരമ്പരയുടെ നിര്‍മ്മാണവും ചിപ്പി തന്നെയാണ്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ പരമ്പരയാണ് സാന്ത്വനം. നിരവധി ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയ്ക്ക് എല്ലാ ഭാഷകളിലും മികച്ച വരവേല്‍പ്പാണ് ഉള്ളത്. പരമ്പരയിലെ കഥാപാത്രമായ അപ്പുവിന്റെ അമ്മ അംബികയായി എത്തുന്നത് കോഴിക്കോട് സ്വദേശിനി നിത ഘോഷ് ആണ്. കഴിഞ്ഞ ദിവസം നിത പങ്കുവച്ച ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അപ്പുവിന്റെ മമ്മി ചില്ലറക്കാരിയല്ലല്ലോ എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

ഇന്ത്യന്‍ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ചാണ് ഡോക്ടര്‍ എന്ന നിലയിലെ പ്രാക്റ്റീസിനിടയിലുള്ള തന്‍റെ ചിത്രം നിത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ അധികം ആളുകളും കരുതിയത് നിതയുടെ പുതിയ സീരിയലിലെ കഥാപാത്രമാണിത് എന്നായിരുന്നു. 'എല്ലാ ഡോക്ടര്‍മാര്‍ക്കും, ഡോക്ടേഴ്‌സ് ദിനാശംസകള്‍.. ഒരു ഡോക്ടറായതില്‍ ഞാനും അഭിമാനിക്കുന്നു.' എന്നുപറഞ്ഞുകൊണ്ട് ചിത്രത്തിന്റെ ക്യാപ്ഷന്‍ നിത എഡിറ്റ് ചെയ്തപ്പോഴാണ് നിത ശരിക്കും ഡോക്ടറാണെന്ന് ആരാധകരില്‍ പലര്‍ക്കും മനസ്സിലാകുന്നത്. കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പീഡിയാട്രീഷനായാണ് (കുട്ടികളുടെ വിഭാഗം) നിത പ്രാക്ടീസ് ചെയ്യുന്നത്. കൊറോണയുമായി ബന്ധപ്പെട്ട 'ദി ടീച്ചര്‍', 'ഭാനുമതി' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് നിത സാന്ത്വനത്തിലേക്ക് എത്തുന്നത്. ദി ടീച്ചര്‍ എന്ന ചിത്രത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെയാണ് നിത മനോഹരമായി അവതരിപ്പിച്ചത്.

View post on Instagram

കുട്ടികളുടെ രോഗങ്ങളുമായി ബന്ധപ്പെട്ടും മണ്‍സൂണ്‍ രോഗങ്ങളെപ്പറ്റിയുമൊക്കെ താരത്തിന്റെ നിരവധി പ്രൊഫഷണല്‍ വീഡിയോകള്‍ യൂട്യൂബിലും മറ്റുമായുണ്ട്. കഴുത്തില്‍ സ്‌തെതസ്‌കോപ്പുമിട്ട് ആശുപത്രിയിലിരിക്കുന്ന ചിത്രമാണ് നിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മുന്‍പും ഹോസ്പിറ്റലില്‍ നിന്നുള്ള ചിത്രങ്ങള്‍ നിത പങ്കുവച്ചിരുന്നെങ്കിലും ഇത്രയധികം സ്വീകാര്യത കിട്ടിയിരുന്നില്ല. മൂന്ന് ദിവസം മുന്നേ പങ്കുവച്ച ചിത്രം ഇപ്പോഴാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. പാണ്ഡ്യന്‍ സ്‌റ്റോഴ്‌സ് എന്ന തമിഴ് പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. 

ALSO READ : ബോളിവുഡിന് ആശ്വാസജയവുമായി കാര്‍ത്തിക് ആര്യന്‍; തിയറ്ററുകളില്‍ ആളെ കയറ്റി 'സത്യപ്രേം കി കഥ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News