അഞ്ച് വർഷത്തെ യാത്ര അവസാനിക്കുന്നത് വലിയ വിഷമം തന്നിലുണ്ടാക്കുന്നുവെന്ന് പറയുകയാണ് നൂബിൻ ജോണി.

ഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷകരും നൂബിന്‍ ജോണി എന്ന അഭിനേതാവിനെ തിരിച്ചറിയുന്നത്. അതിന് മുമ്പ് ചില സീരിയലുകള്‍ എല്ലാം ചെയ്തിരുന്നുവെങ്കിലും താരത്തിന് കരിയര്‍ ബ്രേക്ക് കുടുംബവിളക്ക് തന്നെയാണ്.

ഇപ്പോഴിതാ കുടുംബവിളക്ക് അവസാനിക്കാൻ പോകുമ്പോള്‍, അഞ്ച് വർഷത്തെ യാത്ര അവസാനിക്കുന്നത് വലിയ വിഷമം തന്നിലുണ്ടാക്കുന്നുവെന്ന് പറയുകയാണ് നൂബിൻ ജോണി. 'മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സീരിയലായിരുന്നു കുടുംബവിളക്ക്. കുടുംബവിളക്കില്‍ സുമിത്രയുടെ മകനായി വന്ന എന്നെ നിങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലെ കുറേ അമ്മമാരുടെ മകനാണ് ഞാന്‍. മോനെപ്പോലെയാണ് എന്റെ മകന്‍, ഇതുപോലെയായിരിക്കണം ഒരു മകന്‍ എന്നൊക്കെ പറഞ്ഞ് കുറേയേറെ മെസ്സേജുകള്‍ എനിക്ക് വന്നിരുന്നു. എന്നെ ഇത്രയധികം സ്‌നേഹിച്ച എല്ലാവരോടും സ്‌നേഹം' എന്നായിരുന്നു നൂബിന്‍ പറഞ്ഞത്. ഇത്രയധികം എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവരാണ് നിങ്ങള്‍. ഇനിയും ആ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണമെന്നുമായിരുന്നു നൂബിന്‍ പറയുന്നു.

'5 വര്‍ഷമായി ഇപ്പോള്‍. ഞങ്ങളെല്ലാവരും ഇപ്പോള്‍ ഒരു കുടുംബം പോലെയാണ്. ഭയങ്കര അറ്റാച്ഛ്‌മെന്റാണ്. അതിപ്പോള്‍ അവസാനിക്കാന്‍ പോവുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ വിഷമമാണ്. നമ്മള്‍ ഇത്രയും ദിവസം അവിടെയായിരുന്നല്ലോ. ഭയങ്കരമായിട്ടൊരു വിഷമമുണ്ട് എനിക്ക്. പരമ്പര ക്ലൈമാക്‌സിലേക്ക് പോവുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഈ വിഷമം തോന്നിയിരുന്നു. തുടക്കം മുതല്‍ അവസാനം വരെ ഒത്തിരി പേരൊന്നുമില്ല. അതുകൊണ്ട് തന്നെ ഉള്ളവരെല്ലാം അത്രയും കൂട്ടാണ്', എന്നും നടന്‍ പറഞ്ഞു.

'അന്ന് അവളുടെ നെറ്റിയിലെ പൊട്ട് എനിക്ക് വെച്ച് തന്നു'; ഭർത്താവിന്റെ വിയോഗ നാളിനെ കുറിച്ച് താര കല്യാൺ

നൂബിന്റെ വിഷമം ഇപ്പോള്‍ എനിക്ക് മനസിലാവുമെന്നായിരുന്നു ഭാര്യയും നടിയുമായ ബിന്നി പറഞ്ഞത്. എന്റെ പ്രൊജക്ട് തീരുമ്പോള്‍ ഞാന്‍ എന്തായാലും കരഞ്ഞ് നിലവിളിക്കും. കുടുംബവിളക്കിലെ ഫസ്റ്റ് എപ്പിസോഡ് സംപ്രേഷണം ചെയ്തത് ഞങ്ങള്‍ പ്രണയത്തിലായിരുന്ന സമയത്താണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. ഒന്നും അറിയാത്ത പോലെ വീട്ടുകാരുടെ കൂടെയിരുന്നാണ് സീരിയല്‍ കണ്ടതെന്ന് ബിന്നിയും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..