ലോക്ക് ഡൗണ്‍ കാലത്ത് ഒട്ടേറെ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ഓര്‍മ്മകളും മുന്‍ അനുഭവങ്ങളുമൊക്കെ പങ്കുവച്ചിട്ടുണ്ട്. അത്തരത്തിലൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ റഹ്മാന്‍. അരങ്ങേറ്റചിത്രമായിരുന്ന, പി പത്മരാജന്‍റെ കൂടെവിടെ തീയേറ്ററുകളിലെത്തിയതിനു പിറ്റേ വര്‍ഷം താന്‍ പങ്കെടുത്ത ഒരു ഉദ്ഘാടന പരിപാടിയുടെ പത്രപ്പരസ്യമാണ് റഹ്മാന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

തിരുവനന്തപുരം ചാലയില്‍ പുതുതായി ആരംഭിച്ച ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന്‍റേതാണ് പരസ്യം. 1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വ്വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന്‍ റഹ്മാന്‍ ആണെന്നും പരസ്യത്തില്‍ പറയുന്നു. ഒപ്പം റഹ്മാന്‍റെ ഒരു പാസ്‍പോര്‍ട്ട് സൈസ് ചിത്രവുമുണ്ട്.

ALSO READ: ഒരാഴ്‍ചയ്ക്കിടെ 12 തവണ തീയേറ്ററില്‍ കണ്ട സിനിമ; അഞ്ജലി മേനോന്‍ പറയുന്നു

കൂടെവിടെ ശ്രദ്ധിക്കപ്പെട്ടതോടെ തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങള്‍ റഹ്മാന് തിരക്കിന്‍റേതായിരുന്നു. ഒന്‍പത് സിനിമകളാണ് 1984ല്‍ റഹ്മാന്‍റേതായി പുറത്തുവന്നത്. 1985ല്‍ 14 സിനിമകളിലും അദ്ദേഹം അഭിനയിച്ചു!