Asianet News MalayalamAsianet News Malayalam

'എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാനാവില്ല, റിലേഷനും കൊള്ളില്ല'; ബ്രേക്കപ്പിനെ കുറിച്ച് ഷൈൻ ടോം

റിലേഷന്‍ഷിപ്പിന് കൊള്ളാത്ത ആളാണ് താനെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. 

actor shine tom chacko talk about break up with model thanooja
Author
First Published Aug 5, 2024, 4:29 PM IST | Last Updated Aug 5, 2024, 4:31 PM IST

മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിൽ വേർപിരിഞ്ഞ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു ഇത്. ഇപ്പോഴിതാ ബ്രേക്കപ്പിനെ കുറിച്ച് ഷൈൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തന്റെ ജീവിതത്തിൽ ഒരു പെണ്ണ് വേണമെന്ന് ആ​​ഗ്രഹിച്ചിട്ടില്ലെന്നും അത് സംഭവിച്ച് പോകുന്നതാണെന്നും നടൻ പറയുന്നു. 

"അതേ ഞാൻ വീണ്ടും സിം​ഗിൾ ആണ്. എന്റെ ലൈഫിൽ ഒരു പെണ്ണും വേണമെന്ന് ഞാൻ ആ​ഗ്രഹിച്ചിട്ടേ ഇല്ല. അതെന്നെ കൊണ്ട് സാധിക്കുന്ന കാര്യവുമല്ല. പ്രണത്തോടും താല്പര്യം ഇല്ല. പക്ഷേ അതിലേക്ക് വീണ്ടും വീണ്ടും ചെന്ന് പെടുന്നതാണ്. അതൊരു മാനസിക ബലഹീനതയാകാം. എന്നെ കൊണ്ട് ഒരു റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. എനിക്കും ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയ്ക്കും അതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. എന്റെ കൂടെ തന്നെ നിൽക്കണം എന്ന് പറഞ്ഞ് അയാളെ പിടിച്ചു നിർത്താനാകില്ല", എന്ന് ഷൈൻ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

വീണ്ടും വീണ്ടും പ്രശ്നങ്ങൾ..; സർജറിയ്ക്ക് വിധേയനായി ബി​ഗ് ബോസ് താരം സിജോ

"റൊമാന്റിക് ആകുന്നതോടൊപ്പം ടോക്സിക്കും ആകാറുണ്ടായിരുന്നു. ഭയങ്കര ടോക്സിക് ആയത് കൊണ്ടാണ് ഭയങ്കര റൊമാന്റിക് ആകാനും സാധിക്കുന്നത്. പക്ഷേ അതെപ്പോഴും നമുക്ക് നിലനിർത്താൻ സാധിക്കില്ല. എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളിലൂടെയും അവസ്ഥയിലൂടെയും കടന്നു പോയി. ഇല്ലാത്ത കാര്യങ്ങളെ ഉണ്ടാക്കാൻ എന്റെ മൈന്റിന് പെട്ടെന്ന് സാധിക്കുന്നുണ്ട്. ഒരു നടന് അത് നല്ലതാണ്. പക്ഷേ ഒരു പാർട്ണറിന് അത് ചേരില്ല. ഒരിക്കലും നല്ല രീതിയിൽ മുന്നോട്ട് പോകുന്നില്ലെന്ന് കണ്ടുകഴിഞ്ഞാൽ അതിനെ ഒഴിവാക്കണം. ആദ്യം കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും. പിന്നീട് ആ വ്യക്തിക്ക് പൂർണമായ സ്വാതന്ത്ര്യം അനുഭവിക്കാനാകും. ചിറകടിച്ച് വാനങ്ങളിലേക്ക് ഉയർന്ന് പറക്കാനും സാധിക്കും. ഒരിക്കലും റിലേഷന് കൊള്ളാത്തവനാണ് ‍ഞാൻ. വീട്ടിൽ കൊണ്ടുപോകാൻ പറ്റാത്തവനാണ്. എന്നിൽ സെന്റിമെന്റിന് സ്ഥാനമില്ല", എന്നും നടൻ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios