അച്ഛാ എന്ന് വിളിച്ച് സംസാരിച്ച ഉടനെ ആ മനുഷ്യൻ "ലക്ഷ്മി മോളെ, ലക്ഷ്മി എന്നു പറയുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗർഭിണി ആയിരുന്നപ്പോൾ പാന്റ്സ് ന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണ് മോളെ..", എന്നാണ് പറഞ്ഞതെന്നും ലക്ഷ്മി പറയുന്നു. 

കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ തന്റേതായൊരിടം നേടിയെടുത്ത കലാകാരിയാണ് ലക്ഷ്മി പ്രിയ. സിനിമയ്ക്ക് പുറമെ സീരിയലിലും സജീവമായിരുന്ന ലക്ഷ്മി പ്രിയ ഇതിനോടകം അഭിനയിച്ച് തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ബി​ഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥി ആയെത്തിയ ലക്ഷ്മി പ്രിയയുടെ പ്രകടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്തൊരു പോസ്റ്റ് ആണ് ഇപ്പോൾ ശ്ര​ദ്ധനേടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'അപമാനം കൊണ്ട് തല കുനിയൽ', എന്ന് പറഞ്ഞ് കൊണ്ടാണ് ലക്ഷ്മി പ്രിയയുടെ പോസ്റ്റ് തുടങ്ങുന്നത്. 2016 ഡിസംബർ 31ന് ആണ് സംഭവം നടക്കുന്നത്. സഹോദരി തുല്യയായി കരുതിയിരുന്ന അയല്പക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70 ന് മുകളിൽ വയസ്സുള്ള അച്ഛൻ ന്യൂ ഉയർ വിഷ് ചെയ്യാൻ വിളിച്ചതും അയാൾ വളരെ മോശമായ രീതിയിൽ തന്നോട്ട് സംസാരിച്ച കാര്യവും ലക്ഷ്മി കുറിക്കുന്നു. 

അച്ഛാ എന്ന് വിളിച്ച് സംസാരിച്ച ഉടനെ ആ മനുഷ്യൻ "ലക്ഷ്മി മോളെ, ലക്ഷ്മി എന്നു പറയുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗർഭിണി ആയിരുന്നപ്പോൾ പാന്റ്സ് ന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണ് മോളെ..", എന്നാണ് പറഞ്ഞതെന്നും ലക്ഷ്മി പറയുന്നു. 

ലക്ഷ്മി പ്രിയയുടെ വാക്കുകൾ

അപമാനം കൊണ്ട് തല കുനിയൽ
2016 ഡിസംബർ 31.സഹോദരി തുല്യയായി കരുതിയിരുന്ന അയല്പക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70 ന് മുകളിൽ വയസ്സുള്ള അച്ഛൻ ന്യൂ ഇയർ വിഷ് ചെയ്യാൻ ജയേഷേട്ടന്റെ ഫോണിൽ വിളിക്കുന്നു.വളരെ സ്നേഹത്തോടെ അങ്കിളേ എന്ന് വിളിച്ചു സംസാരിക്കുന്നു. ഒരു വയസ്സ് മാത്രം ആയ മാതുവിനെക്കുറിച്ച് എന്റെ കൊച്ചു മകൾ എവിടെ? എന്നെക്കുറിച്ച് എന്റെ മോളെവിടെ എന്നൊക്കെ ചോദിക്കുന്നു. ചേട്ടൻ മറുപടി പറയുന്നു. ആരാണ് ഫോണിൽ എന്ന എന്റെ ചോദ്യത്തിന് " ഇന്ന ആളുടെ അച്ഛൻ എന്ന് ആംഗ്യത്തിലൂടെ പറയുകയും നല്ല വെള്ളമാണ് എന്ന് പറയുകയും ചെയ്തു.

എന്റെ മോൾക്ക് ഫോൺ കൊടുക്ക് എന്ന് നിർബന്ധിച്ചപ്പോൾ എനിക്ക് ഫോൺ തരികയും "ആഹ് അച്ഛാ എന്ന് വിളിച്ച് ന്യൂ ഇയർ വിഷ് ചെയ്യുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഉടനെ ആ മനുഷ്യൻ " ലക്ഷ്മി മോളെ, ലക്ഷ്മി എന്നു പറയുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗർഭിണി ആയിരുന്നപ്പോൾ പാന്റ്സ് ന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണ് മോളെ.. ഇപ്പോഴും അതോർക്കുമ്പോ ഹോ " അത്രയുമേ ഞാൻ കേട്ടുള്ളൂ. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അതുവരെ സന്തോഷത്തോടെ സംസാരിച്ച ഞാൻ കരയുന്നത് കണ്ട് എന്നോട് ചേട്ടൻ കാര്യം അന്വേഷിച്ചു. എന്റെ പിതാവിനെക്കാൾ വയസ്സുള്ള ആ മനുഷ്യന്റെ വാക്കുകൾ ആവർത്തിക്കാൻ എനിക്ക് ശക്തി ഉണ്ടായില്ല. വിങ്ങി കരഞ്ഞു കൊണ്ട് ഞാൻ ഗർഭകാലത്തെ കാലുകളെ കുറിച്ചോർത്തു. രണ്ടാം മാസം ഹിഡിംബി എന്ന നാടകം അവതരിപ്പിച്ചപ്പോൾ പ്ലാസന്റ മറിഞ്ഞു പോകുകയും തുടർച്ചയായ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തിരുന്നു. അന്ന് മുതൽ തുടങ്ങിയ ബ്ലീഡിങ് ആറെ മുക്കാൽ മാസത്തിൽ മാതുവിനെ സിസേറിയൻ ചെയ്ത് എടുക്കുന്നത് വരെ തുടർന്നു. അതേ തുടർന്നു അന്ന് മുതൽ ഹെവി ഡോസ് ഹോർമോൺ ഗുളികകൾ കഴിക്കുകയും എല്ലാ ആഴ്ചകളിലും സിന്തറ്റിക് ഹോർമോൺ ഇൻജെക്ഷൻ എടുക്കുകയും ബ്ലീഡിങ് മൂലം മിക്ക ദിവസവും ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയും മാത്രമല്ല ഗർഭത്തിന്റെ മൂന്നാം മാസം മുതൽ പ്രസവം വരെ ഞാൻ ഷുഗർ രോഗി ആവുകയും രണ്ടു നേരം ഇൻസുലിൻ എടുക്കുകയുമൊക്കെ ചെയ്തിരുന്നു.മൂന്നാം മാസം മുതൽ തുട മുതൽ കാൽപ്പാദം വരെ നീര് വിങ്ങിയിരുന്നു. ഒരു വലിയ പഴുത്ത ചക്കപ്പഴം പോലെ...

അവരെല്ലാം മരിച്ചവരാണോ ? ചിരിപ്പിച്ച് ചിന്തിപ്പിക്കാൻ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍'- ട്രെയിലർ

അങ്ങനെയുള്ള ഗർഭിണിയുടെ മുഴുത്ത തുടകൾ എന്റെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞ ശേഷവും മനസ്സിൽ കൊണ്ടു നടക്കുന്നു എന്ന് ഞാൻ എന്റെ പിതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന വ്യക്തി പറഞ്ഞപ്പോൾ അപമാനം കൊണ്ട് എന്റെ തല കുനിഞ്ഞു പോയി....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News