ഞങ്ങളുടെ വീട്ടിൽ ഇപ്പോഴും ​ഗ്രഹനാഥൻ എന്റെ അപ്പൻ തന്നെയാണ്. എനിക്കോ എന്റെ ചേട്ടനോ ​ഗൃഹനാഥൻ ആകണമെന്ന് തോന്നിയിട്ടേ ഇല്ലെന്നും ടൊവിനോ തോമസ്. 

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ ആരംഭിച്ച കരിയർ ഇന്ന് പാൻ ഇന്ത്യൻ താരത്തിലേക്ക് ടൊവിനോടെ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഓരോ പടങ്ങൾ കഴിയുന്തോറും മികച്ച സിനിമാനുഭവവും കഥാപാത്രങ്ങളെയും സമ്മാനിച്ച് മുന്നോട്ട് പോകുന്ന ടൊവിനോ കൂട്ടുകുടുംബമായാണ് താമസം. അച്ഛനും മക്കളും ഭാര്യയും കൂട്ടികളും പെറ്റുകളും എല്ലാവരും 17 സെന്റിലെ വീട്ടിലാണ് ഇപ്പോഴും താമസിക്കുന്നത്. ഇപ്പോഴിതാ തന്റെ കൂട്ടുകുടുംബത്തെ പറ്റി ടൊവിനോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ടൊവിനോ തോമസിന്റെ വാക്കുകൾ ഇങ്ങനെ

ഞങ്ങളുടെ വീട്ടിൽ ഇപ്പോഴും ​ഗൃഹനാഥൻ എന്റെ അപ്പൻ തന്നെയാണ്. എനിക്കോ എന്റെ ചേട്ടനോ ​ഗൃഹനാഥൻ ആകണമെന്ന് തോന്നിയിട്ടേ ഇല്ല. മക്കളായിട്ട് തന്നെ നിൽക്കാൻ ഇഷ്ടപ്പെടുന്ന ആൾക്കാരാണ് ഞങ്ങൾ. കൂട്ടുകുടുംബത്തിൽ സന്തോഷത്തോടെ ജീവിക്കുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് ഒരുപാട് കാര്യങ്ങൾ ശരിയായി വരണം. എല്ലാവരും തമ്മിലുള്ള അടുപ്പവും, അഡ്ജെസ്റ്റ് ചെയ്യാനുള്ള മനസും എല്ലാവരും അതിന്റെ മൂല്യം മനസിലാക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളുണ്ട്. അത്ര എളുപ്പമല്ല അത്. ഒരിക്കലും ഒറ്റപ്പെട്ട് പോകില്ല അതാണ് ​ഗുണം. ശാരീരികമോ മാനസികമോ ആയിട്ടുള്ള എന്ത് പ്രശ്നമുണ്ടെങ്കിലും അതൊന്ന് തുറന്ന് സംസാരിക്കാൻ ഒരാളെങ്കിലും അവിടെ ഉണ്ടാകും.

പ്ലാൻ ചെയ്ത് കൂട്ടുകുടുംബമായതല്ല ഞങ്ങൾ. ഞങ്ങൾ വളർന്നു വലുതായി. ചേച്ചി കല്യാണം കഴിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് പോയി. ഞാനും ചേട്ടനും കല്യാണം കഴിച്ചു. മാറിത്താമസിക്കുന്നതിനെ കുറിച്ച് ആലോചനകളൊക്കെ ഉണ്ടായിരുന്നു. പിന്നെ അതിന് ആരും മെനക്കെട്ടില്ല. പിന്നീടത് വളരെ കൺവീനിയന്റ് ആയിട്ട് തോന്നി. ഞങ്ങളുടെ ഭാര്യമാര് തമ്മിലും നല്ല അടുപ്പമാണ്. അവരും ഞങ്ങളുടെ വീട്ടിലെ എല്ലാവരുമായിട്ടും നല്ല അടുപ്പമാണ്. അങ്ങനെയൊരു ഭാ​ഗ്യം ഉള്ളത് കൊണ്ടാണ് വളരെ സന്തോഷത്തോടെ ഒരു കൂട്ടുകുടുംബത്തിൽ താമസിക്കാൻ ഞങ്ങൾക്ക് പറ്റിയത്. ഭാ​ഗ്യവും അനു​ഗ്രഹവുമൊക്കെയാണ്. അതിന് വേണ്ടി എഫെർട്ട് എടുക്കണം. അതെടുക്കാൻ ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും ഉണ്ട്.

17 സെന്റിലാണ് ഞങ്ങൾ പത്ത് പേരും കുറേ പ്രാവും കോഴിയും പട്ടിയും മീനും തുടങ്ങി കുറച്ചധികം ജീവനുകൾ ആ വീട്ടിലുണ്ട്. ലോക്ഡൗൺ സമയത്താണ് മാറുന്നുണ്ടെങ്കിലും കൂട്ടുകുടുംബമായി മാറുള്ളൂ എന്ന് തീരുമാനിക്കുന്നത്. പിന്നെ എല്ലാം കൂടി തിങ്ങിനിറഞ്ഞപ്പോൾ അപ്പന്റെ വീട്ടിലേക്ക് പോകാമെന്നായി. അപ്പന്റെ തറവാടാണ്. അവിടെയാണ് ഞങ്ങളിപ്പോൾ വീട് വച്ചോണ്ടിരിക്കുന്നത്. ​ഗൃഹനാഥനാണെങ്കിലും എല്ലാം അപ്പന് നോക്കാൻ പറ്റില്ലല്ലോ. അപ്പോൾ ചേട്ടനാണ് അവിടുത്തെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. സുജിത് ഭക്തനുമായി നടന്ന പോഡ്കാസ്റ്റിൽ ആയിരുന്നു ടൊവിനോയുടെ തുറന്നുപറച്ചിൽ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming