Asianet News MalayalamAsianet News Malayalam

ഒരുകാലത്തെ ഹിറ്റ് കോമഡി ജോഡി: സിംഗമുത്തുവിനെതിരെ 5 കോടി മാനനഷ്ട കേസുമായി വടിവേലു കോടതിയില്‍

നടന്‍ സിംഗമുത്തുവിനെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ വടിവേലു മദ്രാസ് ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു. 

Actor Vadivelu moves Madras High Court seeking damages of 5 crore from actor Singamuthu vvk
Author
First Published Aug 21, 2024, 9:48 PM IST | Last Updated Aug 21, 2024, 9:48 PM IST

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടന്‍ വടിവേലു മറ്റൊരു നടനായ സിംഗമുത്തുവിനെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  മദ്രാസ് ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു. ഈ വർഷം വിവിധ യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചു എന്ന് ആരോപിച്ചാണ് സിംഗമുത്തുവിനെതിരെ വടിവേലു കേസ് നല്‍കിയിരിക്കുന്നത്.

കേസിൻ്റെ സ്വഭാവം പരിഗണിച്ച് ജസ്റ്റിസ് ആർ.എം.ടി  ടീക്കാ രാമൻ കേസ് ഫയലില്‍ സ്വീകരിച്ചു. 
തന്നെ വ്യക്തിപരമായും തൊഴിൽപരമായും കൂടുതൽ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് പ്രതിയെ തടയുന്നതിനുള്ള ഇഞ്ചക്ഷന്‍ നല്‍കാന്‍ വടിവേലു കോടതിയോട് ആവശ്യപ്പെട്ടെങ്കിലും. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്.

1991 മുതൽ താൻ തമിഴ് സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും 300 ലധികം സിനിമകൾ ഇതിനകം പൂര്‍ത്തിയാക്കിയെന്നും വടിവേലു ഹര്‍ജിയില്‍ പറഞ്ഞു. സോഷ്യൽ മീഡിയയിൽ മീമുകളിലൂടെ ജനപ്രിയനായി തുടരുന്ന ഏറ്റവും തിരക്കേറിയ ഹാസ്യ നടന്‍ താനാണെന്നും വടിവേലു ഹര്‍ജിയില്‍ പറയുന്നു. 

2000 മുതൽ നിരവധി സിനിമകളിൽ മിസ്റ്റർ സിംഗമുത്തുമായി സഹകരിച്ചിട്ടുണ്ടെന്നും അവരുടെ കോമ്പിനേഷൻ വലിയ ഹിറ്റായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, 2015-ൽ ഇവർ തമ്മിലുള്ള ബന്ധം വഷളായെന്നും അന്നുമുതൽ പൊതുവേദികളിൽ തനിക്കെതിരെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ നിരന്തരം നടത്തുകയാണെന്നും വടിവേലു പറയുന്നു. 

വടിവേലുവിന്‍റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ കുറിച്ച് പറഞ്ഞുകൊണ്ട് സിംഗമുത്തു സ്വഭാവഹത്യ നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള  ഉത്തരവ് പുറപ്പെടുവിക്കണമെന്നും. ഇതുമൂലം ഉണ്ടായ മാനഹാനിക്ക്  5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വടിവേലു കോടതിയോട് അഭ്യർത്ഥിച്ചു.

അടുക്കളയിലെ ഐശു: വിവാഹശേഷം ആദ്യ പാചകം വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

'വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കണോ?': സര്‍ക്കാറിന്‍റെ സിനിമ കോണ്‍ക്ലേവിനെതിരെ പാര്‍വതി തിരുവോത്ത്
 

Latest Videos
Follow Us:
Download App:
  • android
  • ios