Asianet News MalayalamAsianet News Malayalam

അടുക്കളയിലെ ഐശു: വിവാഹശേഷം ആദ്യ പാചകം വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

വിവാഹശേഷം ആദ്യമായി അടുക്കളയിൽ കയറിയ ഐശ്വര്യ രാജീവിന്റെ വീഡിയോ ആരാധകർക്കിടയിൽ വൈറലാകുന്നു. ഭർത്താവ് അർജുനും സഹോദരനും ഐശുവിന്റെ പാചകത്തിന് രസകരമായ കമന്റുകളുമായി എത്തി.

Aishwarya cooking sweet for her husband for the first time, fans took the video
Author
First Published Aug 21, 2024, 8:37 PM IST | Last Updated Aug 21, 2024, 8:37 PM IST

കൊച്ചി: സ്റ്റാര്‍ മാജിക്കിലൂടെയായാണ് ഐശ്വര്യ രാജീവ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയായിരുന്നു ഐശു വിവാഹിതയായത്. വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഐശു തന്റെ ചാനലില്‍ ഒരു കുക്കിംഗ് വീഡിയോ പങ്കുവെച്ചത്. ഞാന്‍ അടുക്കളയില്‍ കയറി ഗൈസ് എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞിട്ട് ഞാന്‍ ഇതുവരെ ചേട്ടന് ഒരു സാധനവും ഉണ്ടാക്കി കൊടുത്തിട്ടില്ല. അതുകൊണ്ട് ഇങ്ങനെ ഇരിക്കുന്നു എന്നായിരുന്നു അര്‍ജുന്റെ കമന്റ്. ഐശ്വര്യയുടെ സഹോദരനും ഇത്തവണത്തെ വീഡിയോയിലുണ്ട്.

അടുക്കളയില്‍ ഞാന്‍ മാത്രമേ ഉള്ളൂവെന്ന് കാണിക്കാനാണ് ശ്രമിക്കുന്നത്. ഇടയ്ക്ക് അമ്മ വന്നപ്പോള്‍ അമ്മ എല്ലാം കുളമാക്കുമെന്നായിരുന്നു ഐശുവിന്റെ കമന്റ്. ഞാനുണ്ടാക്കിയ ചായയാണ് അമ്മ അച്ഛന് കൊടുക്കുന്നത്. നീ ഉണ്ടാക്കിയ ചായയോ എന്ന് ചോദിച്ചായിരുന്നു അര്‍ജുന്‍ രസകരമായൊരു സംഭവത്തെക്കുറിച്ച് പറഞ്ഞത്. ചായയുണ്ടാക്കാമെന്ന് പറഞ്ഞ് ഒരാള്‍ അടിപൊളിയായി അടുക്കളയില്‍ കയറി. പാലൊഴിക്കുന്നതിന് പകരം തൈരൊഴിച്ചായിരുന്നു ചായ ഉണ്ടാക്കിയത്. അതിന് ശേഷം ഞങ്ങള്‍ ചായ കടയില്‍ നിന്നും പൈസ കൊടുത്ത് മേടിച്ചു എന്നായിരുന്നു ഐശു പറഞ്ഞത്. അതിനിടയിലായിരുന്നു സഹോദരന്‍ രസകരമായൊരു കമന്റ് പറഞ്ഞത്. പാല്‍ ചൂടാക്കിയാല്‍ തൈരാകുമെന്നായിരിക്കും ചേച്ചി കരുതിയത് എന്നായിരുന്നു പറഞ്ഞത്.

ആത്മവിശ്വാസത്തോടെയാണ് ഞാന്‍ പാചകത്തിന് ഇറങ്ങിയതെന്ന് ഐശു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമില്ലെന്നായിരുന്നു അര്‍ജുന്റെ കമന്റ്. കല്യാണം കഴിഞ്ഞ് ഞാനൊരു സാധനവും ഉണ്ടാക്കി കൊടുത്തിട്ടില്ല, അതുകൊണ്ട് ചേട്ടന്‍ ഇങ്ങനെ ഇരിക്കുന്നു. എന്ത് സാധനമാണ് ചേച്ചി ഉണ്ടാക്കാന്‍ പോവുന്നതെന്നാണ് ഞാന്‍ ഓര്‍ക്കുന്നതെന്നായിരുന്നു സഹോദരന്റെ കമന്റ്. ഒരുതരത്തിലാണ് ഞാന്‍ പറഞ്ഞ് സമാധാനിപ്പിച്ച് നിര്‍ത്തരുത്, നീ അത് കുളമാക്കരുതെന്ന് ഐശു അനിയനോട് പറയുന്നുണ്ടായിരുന്നു. ചേട്ടന് ഏറെയിഷ്ടമുള്ളൊരു സാധനമാണ് ഞാന്‍ ഉണ്ടാക്കാന്‍ പോവുന്നത്. ആദ്യമായാണ് ഞാന്‍ ഈ കിച്ചണില്‍ കയറുന്നത്.

അണ്ടിപ്പരപ്പും നെയ്യും പഞ്ചസാരയും ചേര്‍ത്തൊരു വിഭവമായിരുന്നു ഐശു ഉണ്ടാക്കിയത്. ടേസ്റ്റ് അതേപോലെ തന്നെ വന്നിട്ടുണ്ടെന്നായിരുന്നു ഐശു ഉണ്ടാക്കിയ വിഭവം കഴിച്ച് അര്‍ജുന്‍ പറഞ്ഞത്. നെയ് കുറഞ്ഞ് പോയന്നൊരു കുഴപ്പമേയുള്ളൂ. വേറെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു എന്നും ഐശു പറയുന്നുണ്ടായിരുന്നു. ഭാര്യ ആദ്യമായുണ്ടാക്കിയ ഡിഷ് നല്ലതാണെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. സഹോദരനും ഭര്‍ത്താവും ഇടവും വലവും നിന്ന് കമന്റുകള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്നെ സപ്പോര്‍ട്ട് ചെയ്തൂടേയെന്നായിരുന്നു ഐശ്വര്യ ചോദിച്ചത്.

'വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കണോ?': സര്‍ക്കാറിന്‍റെ സിനിമ കോണ്‍ക്ലേവിനെതിരെ പാര്‍വതി തിരുവോത്ത്

'സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്': ‘കഥ ഇന്നുവരെ’യെക്കുറിച്ച് മേതിൽ ദേവിക

Latest Videos
Follow Us:
Download App:
  • android
  • ios