Asianet News MalayalamAsianet News Malayalam

ലൊക്കേഷൻ വീഡിയോ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി, 'ഇത്ര ബുദ്ധിമുട്ടായിരുന്നോ ഷൂട്ടിം​ഗ്' എന്ന് കമന്റുകൾ

മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്.

actress alice christy share serial location video
Author
First Published Sep 30, 2022, 10:26 PM IST

ളരെ കാലങ്ങളായി പ്രേക്ഷക മനസ്സിൽ ഇടം കണ്ടെത്തിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ വിശേഷങ്ങളും മേക് ഓവർ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

മിസിസ് ഹിറ്റ്ലർ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ. പരമ്പരയിലെ ഷൂട്ടിംഗ് ആണ് വീഡിയോയിൽ കാണിക്കുന്നത്. സംഭാഷണങ്ങൾ പറഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ കേൾക്കാം. വില്ലനും നായികയും തമ്മിലുള്ള സീനാണ് ഷൂട്ട്‌ ചെയ്യുന്നത്. വീഡിയോ കണ്ട് ഈ ഷൂട്ടിംഗ് ഒക്കെ എന്ത് ബുദ്ധിമുട്ടാണെന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത്ര കഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയാണ് അര മണിക്കൂർ കൊണ്ട് ഞങ്ങൾ കണ്ട് തീർക്കുന്നതെന്നാണ് മറ്റൊരാളുടെ അതിശയോക്തി. ഇത് കണ്ടെങ്കിലും അവിനാഷേട്ടനോടുള്ള ദേഷ്യം മാറണെയെന്നും ആളുകൾ കമൻ് ഇടുന്നുണ്ട്.

വിവാഹ വിശേഷങ്ങളും ഓണാഘോഷവുമെല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരുന്നു. പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവൽ ആണ് ആലീസിന്റെ ഭർത്താവ്. മുമ്പ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞു കയറിച്ചെല്ലുന്ന പുതിയ വീടിന്റെ വിശേഷങ്ങളെല്ലാം ആലീസ് പങ്കുവച്ചിരുന്നു.

'18 വയസിൽ തുടങ്ങി 66മത്തെ വയസിലും ജോലി ചെയ്യുന്ന ചേച്ചിമാർ; അഭിമാനമെന്ന് ശാലിനി

മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ഹിറ്റ് പരമ്പരകളിലൊന്നായ ‘മിസിസ് ഹിറ്റ്‌ലറിലൂടെയാണ് പ്രേക്ഷക പ്രിയം നേടുന്നത്.

Follow Us:
Download App:
  • android
  • ios