മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോള്‍ താരം എന്ന നിലയില്‍ ഉയരുന്നതെങ്കിലും, കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്. അവതാരിക എന്ന നിലയിലും അനു മിനിസ്‌ക്രീനില്‍ തിളങ്ങുകയാണ്. ഇപ്പോളിതാ തന്‍റെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.

എല്ലാവരും വീട്ടില്‍ സേഫായി ഇരിക്കണം, കഴിഞ്ഞതവണ സ്റ്റാര്‍ മാജിക്കിന്‍റെ ഒഫീഷ്യല്‍ ഫാന്‍സിനൊപ്പമായിരുന്നു പിന്നാളാഘോഷം, ഇത്തവണ കൊറോണകാരണം പിറന്നാള്‍ വീട്ടുകാരോടൊപ്പം ആഘോഷിക്കുന്നു. എന്നുപറഞ്ഞുള്ള ഓരു ദീര്‍ഘമായ കുറിപ്പോടെയാണ് അനുമോള്‍ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി ആളുകളാണ് താരത്തിന് പിറന്നാൾ ആശംസകൾ നേരുന്നത്.

താരത്തിന്റെ കുറിപ്പ് - പ്രിയപ്പെട്ടവരെ, എല്ലാവരും സേഫായിരിക്കുന്നുവെന്ന് കരുതുന്നു. ഈയൊരു പോസ്റ്റ്  ഇവിടെയിടാന്‍ കാരണം, പിറന്നാളാശംകള്‍ നേര്‍ന്ന എല്ലാ ഫ്രണ്ട്‌സിനും വേണ്ടിയാണ്. എല്ലാവരുടെയും വിഷസ് ഞാന്‍ കണ്ടു. എല്ലാവര്‍ക്കും മറുപടിതരാന്‍ പറ്റുന്ന അവസ്ഥയിലല്ലായിരുന്നു. എന്റെ എല്ലാ നല്ലവരായ ഫ്രണ്ട്‌സിനോടും ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഈയൊരു അവസ്ഥയില്‍ ഒരുപാട് രാജ്യങ്ങളില്‍ നിന്നും ആശംസകളറിയിച്ച ഒരുപാട് നല്ലവരായ കൂട്ടുകാര്‍, അവരോടെല്ലാം ഹൃദയത്തില്‍ നിന്നുമുള്ള നന്ദി അറിയിക്കുന്നു. നിങ്ങള്‍ തരുന്ന സ്‌നേഹവും പിന്തുണയുമെല്ലാം എത്രയെത്ര നന്ദി പറഞ്ഞാലും തീരുന്നതല്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍  സ്റ്റാര്‍ മാജിക്ക് ഒഫീഷ്യല്‍ ഫാന്‍സ് ഗ്രൂപ്പ് അഡ്മിന്‍സിന്റെ കൂടെ ആഘോഷിച്ചു. ഈ പിറന്നാളിന്, ആഘോഷം വേണ്ട എന്നുവച്ചതായിരുന്നു. എന്നാല്‍ രാവിലെ എന്റെ ഒരു സുഹൃത്ത് കേക്കും ഗിഫ്റ്റുമായി് വീട്ടില്‍ വന്നു. അത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സര്‍പ്രൈസായിരുന്നു. '' സുരേഷ് കുമാര്‍ ചേട്ടന്‍ '' ചേട്ടനോടും ഹൃദയത്തില്‍ നിന്നുമുള്ള നന്ദി അറിയിക്കുന്നു. പിന്നീട് വൈകീട്ട് സര്‍പ്രൈസ് ഗിഫ്റ്റുമായിട്ട് 'ഗോപികയും, നയനയും' വന്നു. ഗോപിക എന്റെ ചങ്കത്തിയാണ്. അവരുടെ കൂടെ ഉള്ള നിമിഷങ്ങള്‍ കൂടെയായപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അനുഗ്രഹവുമായിരുന്നു. ഈശ്വരന് നന്ദി, നിങ്ങള്‍ തരുന്ന ഈ സ്‌നേഹവും സപ്പോര്‍ട്ടുമെല്ലാം കാണുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു. എല്ലാവര്‍ക്കും ഒരുപാട് നന്ദി. എല്ലാവരും വീട്ടില്‍ സുരക്ഷിതമായിരിക്കു. എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Hai Dears,🙋‍♀️ എല്ലാവരും safe ആയിരിക്കുന്നു കരുതുന്നു. ഈ ഒരു post ഇവിടെ ഇടാൻ കാരണം , Birthday wish ചെയ്ത എല്ലാ friend നും വേണ്ടിയാണ്. എല്ലാവരുടെയും wishes ഞാൻ കണ്ടു. എല്ലാവർക്കും reply ചെയ്യാന്‍ പറ്റുന്ന situation അല്ലായിരുന്നു . എന്റെ എല്ലാ നല്ലവരായ friends നും ഒരുപാട് ഒരുപാട് thanks ഉണ്ട്. ഈ ഒരു അവസ്ഥയില്‍ ഒരുപാട് രാജ്യങ്ങളിൽ നിന്നും wishes ചെയ്ത ഒരുപാട് നല്ലവരായ a friends, അവരോട് എല്ലാം ഹൃദയത്തില്‍ നിന്നുമുള്ള നന്ദി അറിയിക്കുന്നു . നിങ്ങൾ തരുന്ന സ്നേഹവും supports എല്ലാം എത്രയെത്ര നന്ദി പറഞ്ഞാലും തീരുന്നത് അല്ല. കഴിഞ്ഞ വര്‍ഷം Birthday Star magic official fans group admins കൂടെ ആഘോഷിച്ചു. ഈ Birthday celebration വേണ്ട വച്ചത് ആയിരുന്നു. എന്നാല്‍ birthday അന്ന് രാവിലെ എന്റെ ഒരു friend cake and gift ആയിട്ട് വീട്ടിൽ വന്നു. അത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു surprise moments ആയിരുന്നു. '' സുരേഷ് കുമാര്‍ ചേട്ടൻ '' ചേട്ടനോടും ഹൃദയത്തില്‍ നിന്നുമുള്ള നന്ദി അറിയിക്കുന്നു. പിന്നീട് surprise gift ആയിട്ട് evening "ഗോപികയും sister നയനയും" വന്നു. ഗോപിക my Besteeee chunkkk അവരുടെ കൂടെ ഉള്ള moments കൂടെ ആയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും blessedഉം ആയിരുന്നു. Thank God, നിങ്ങള്‍ തരുന്ന ഈ സ്നേഹവും supportsum എല്ലാം കാണുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു. എല്ലാവർക്കും ഒരുപാട് നന്ദി. എല്ലാവരും വീട്ടില്‍ safe ആയിരിക്കു. എല്ലാവർക്കും വേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു🙏. ... Anumol❤️🥰

A post shared by ANUKUTTY anukutty 🥰🥰🥰 (@anumol_rs_karthu_) on Apr 27, 2020 at 1:35am PDT