ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‍ടതാരമാണ് അനുമോൾ. തന്മയത്വത്തോടെയുള്ള അഭിനയമാണ് താരത്തെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‍ടതാരമാണ് അനുമോൾ (Anumol). തന്മയത്വത്തോടെയുള്ള അഭിനയമാണ് താരത്തെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിക്കുന്നതോടൊപ്പം യഥാർത്ഥ ജീവിതത്തിലെ നിഷ്‍കളങ്കമായ ചിരിയും സംസാരശൈലിയുമൊക്കെ അനുമോളെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കി. ഹ്രസ്വചിത്രങ്ങളിലും സീരീസുകളിലും അഭിനയിച്ച് ഏത് വേഷവും തനിക്ക് ചേരുമെന്ന് അനുമോൾ തെളിയിച്ചിരുന്നു.

സീരിയൽ, സ്റ്റാർ മാജിക് തിരക്കുകൾക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നിരന്തരം ചിത്രങ്ങളും വീഡിയോയുമായി എത്തുന്ന താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത്. ഏറെ സുന്ദരിയായി കേരള ട്രഡീഷണൽ ബ്രൈഡൽ സാരിയിലാണ് അനു ഇത്തവണ എത്തുന്നത്. പുത്തൻ ട്രെൻഡായ ചെക്ക് കസവ് സാരിയിൽ അതി മനോഹരിയായ അനുവിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. തലയിൽ തുളസിയും ചെത്തിയും മുല്ലപ്പൂവും ചൂടിയാണ് അനുവിന്റെ പുതിയ ചിത്രങ്ങൾ.

View post on Instagram

മലയാള ടെലിവിഷനിൽ ജനപ്രിയ താരങ്ങളിലൊരാളാണ് അനുമോൾ. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ അനുമോള്‍ സ്റ്റാർമാജിക്കിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അവതാരക എന്ന നിലയിലും അനു മിനിസ്‌ക്രീനില്‍ തിളങ്ങിയിട്ടുണ്ട്. നിലവിൽ പാടാത്ത പൈങ്കിളിയടക്കം നിരവധി പരമ്പരകളിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് അനുമോൾ.

View post on Instagram
View post on Instagram
View post on Instagram