കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് ധാരാളം താരങ്ങള്‍  തങ്ങളുടെ ഇന്‍ഡോര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നടി അനുശ്രീ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങളും ഒട്ടും കുറവല്ല. നാടന്‍ പെണ്‍കുട്ടിയെന്ന തന്‍റെ ഇമേജില്‍ നിന്ന് മോഡേണ്‍ ഔട്ട്ലുക്കിലേക്ക് മാറാനുള്ള ശ്രമമാണ് അനു ഈ ലോക്ക്ഡൗണ്‍ കാലത്ത് നടത്തുന്നത്. 

മലയാളസിനിമയിലേക്കെത്തിയിട്ട് എട്ട് വര്‍ഷമായെന്നും 'സ്റ്റീരിയോടൈപ്പ്' പൊളിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് താരം കുറിക്കുന്നത്. 

''പരിണാമം... എന്‍റെ ആദ്യമലയാള ചിത്രം ചെയ്തിട്ട് എട്ട് വര്‍ഷമായിരിക്കുന്നു. തഴക്കം വന്ന നടിയായും മനുഷ്യസ്നേഹിയായും മാറേണ്ടത് എന്‍റെ കടമയാണ്. ഈ ഫോട്ടോഗ്രാഫ് പരമ്പര എന്‍റെ സ്വത്വത്തോടുള്ള വെല്ലുവിളിയും സ്ഥിരം സങ്കല്‍പ്പങ്ങളെ തകര്‍ക്കാനുള്ള ശ്രമവുമാണ്. '' അനുശ്രീ കുറിച്ചു.