ആര്യയുടെ മുന്‍ഭര്‍ത്താവാണ് രോഹിത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ആര്യയും രോഹിതും. ഇടയ്ക്ക് വെച്ച് വേര്‍പിരിയുകയായിരുന്നു.

വില്ലത്തരത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അര്‍ച്ചന സുശീലന്‍. മാനസപുത്രിയിലെ ശ്രീകല മാത്രമല്ല അര്‍ച്ചനയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഫിയയെ എപ്പോഴും ഉപദ്രവിച്ചിരുന്ന ഗ്ലോറിയ ജീവിതത്തിലും വില്ലത്തിയാണെന്ന് ധരിച്ചവര്‍ വരെയുണ്ടായിരുന്നു. അവളെ ഇനിയും ഉപദ്രവിക്കരുതെന്ന് തന്നെ കണ്ടപ്പോള്‍ പറഞ്ഞവര്‍ വരെയുണ്ടെന്ന് അര്‍ച്ചന മുൻപ് ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. 

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയായിരുന്നു താരത്തിന്റെ ഇമേജ് മാറിമറിഞ്ഞത്. യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായെത്തിയ പരിപാടിയില്‍ ഇടയ്ക്ക് വെച്ച് താരം പിന്‍വാങ്ങുകയായിരുന്നു. ഇപ്പോഴിതാ പ്രിയതമനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് അര്‍ച്ചന. ലവ് സ്‌മൈലോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. 

ബീച്ചില്‍ പോയപ്പോഴുള്ള ചിത്രങ്ങളാണ് പുതിയതായി പങ്കുവെച്ചിട്ടുള്ളത്. അതീവ സന്തോഷത്തോടെ പ്രിയതമനൊപ്പം ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. മകൻ അയാനും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ചിത്രങ്ങളിലുണ്ട്. മൈ ലിറ്റില്‍ ചാംപ് എന്നായിരുന്നു അയാനെ അര്‍ച്ചന വിശേഷിപ്പിച്ചത്. അമ്മ ചിത്രമെടുക്കുമ്പോള്‍ ദൂരത്തെങ്ങോ നോക്കുകയായിരുന്നു അയാന്‍. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്.

വില്ലത്തരം ചെയ്താണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും കോമഡി വേഷങ്ങളും ചെയ്യാനിഷ്ടമാണെന്ന് അര്‍ച്ചന പറഞ്ഞിരുന്നു. ഗ്ലിസറിടാനും കരയാനുമൊക്കെ മടിയാണ്. അതിനാല്‍ത്തന്നെ പോസിറ്റീവ് ക്യാരക്ടറുകളോട് താല്‍പര്യമില്ലെന്നും മുന്‍പൊരു അഭിമുഖത്തില്‍ അര്‍ച്ചന വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ വന്നതിന് ശേഷമാണ് മലയാളം പഠിച്ചത്. തുടക്കത്തില്‍ എന്റെ മലയാളത്തെ എല്ലാവരും കളിയാക്കുമായിരുന്നു. അതിലൊന്നും തളരാതെയാണ് മലയാളം പഠിച്ചത്.

View post on Instagram

അച്ഛന്‍ മലയാളിയാണ്. അമ്മ നേപ്പാളിയും. അര്‍ച്ചനയുടെ സഹോദരന്‍ രോഹിത് സുശീലന്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ആര്യയുടെ മുന്‍ഭര്‍ത്താവാണ് രോഹിത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ആര്യയും രോഹിതും. ഇടയ്ക്ക് വെച്ച് വേര്‍പിരിയുകയായിരുന്നു. മകളായ റോയ ഇടയ്ക്ക് ഡാഡിക്ക് അരികിലേക്ക് എത്താറുണ്ട്. വേര്‍പിരിഞ്ഞെങ്കിലും മകളുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഒന്നിക്കാറുണ്ട്.

'കാത്തിരിപ്പിനൊടുവിൽ അത് നടക്കാന്‍ പോകുന്നു'; സന്തോഷം പങ്കിട്ട് ബിഗ്‌ബോസ് താരം സിജോ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..