പ്രിയങ്ക മോഹന്‍ എന്നാണ് അവന്തികയുടെ യഥാര്‍ത്ഥ പേര്.

മിഴ് - തെലുങ്ക് - കന്നട സിനിമകളിലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയ അവന്തിക മോഹന്‍ പക്ഷേ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയല്‍ ലോകത്തേക്ക് എത്തിയതിന് ശേഷമാണ്. സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ സീരിയലുകളിലും അവന്തിക സജീവമായിരുന്നു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ശിവകാമി എന്ന സീരിയലിലൂടെയാണ് തുടക്കം.

ആത്മസഖി എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി. ഏഷ്യാനെറ്റിലെ തൂവല്‍ സ്പര്‍ശം എന്ന സീരിയലിലെ ശ്രേയ നന്ദിനി എന്ന ഐപിഎസ് റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സീരിയല്‍ അവസാനിച്ചുവെങ്കിലും ടെലിവിഷന്‍ ഷോകളിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും എല്ലാം അവന്തിക വളരെ സജീവമാണ് ഇപ്പോഴും.

'മക്കളോട് ക്ഷമയോടെ പ്രതികരിക്കുക'; മാതാപിതാക്കളോട് അശ്വതി ശ്രീകാന്ത്

അവന്തികയുടെ ബെല്ലി ഡാൻസിന് ആരാധകരും വിമർശകരും ഏറെയാണ്. ഇപ്പോഴിതാ ബെല്ലി ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. വിമർശകർക്കുള്ള ഒരു മറുപടി നേരത്തെ തന്നെ ക്യാപ്‌ഷനായി താരം നൽകിയിട്ടുമുണ്ട്. 'എനിക്ക് ബെല്ലി ഡാൻസിനെ കുറിച്ച് പറയാനുള്ളത്, ഞാൻ അത് ചെയ്യുമ്പോൾ എന്റെ ശരീരം മുഴുവനും സന്തോഷിക്കുന്നു' എന്നാണ് നടി ഡാൻസിനൊപ്പം പറഞ്ഞത്. താരത്തെ വിമർശിച്ചുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാൽ ഇതിനൊന്നും മറുപടി നൽകാൻ അവന്തിക ഇതേവരെ തയ്യാറായിട്ടില്ല.

View post on Instagram

പ്രിയങ്ക മോഹന്‍ എന്നാണ് അവന്തികയുടെ യഥാര്‍ത്ഥ പേര്. ഒരു തമിഴ് സിനിമ ചെയ്യുന്നതിനിടയിലാണത്രെ അവന്തിക എന്ന പേരിലേക്ക് മാറിയത്. ക്ലിക്കായത് അവന്തിക മോഹന്‍ എന്ന പേരാണെങ്കിലും തനിക്കെന്നും പ്രിയം പ്രിയങ്കയോട് തന്നെയാണ് എന്ന് ഒരു അഭിമുഖത്തില്‍ അവന്തിക പറഞ്ഞിരുന്നു. അഭിനയത്തിനോടൊപ്പം ഡാന്‍സും തനിക്ക് ഇഷ്ടമാണെന്നും, ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയാല്‍ ഭക്ഷണം പോലും വേണ്ടെന്നുമാണ് അവന്തിക പറഞ്ഞിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം