അടുത്തിടെ വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങിൽ നടി പ്രതികരിച്ചിരുന്നു.

ലയാളികളുടെ പ്രിയ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാണ്. തെലുങ്ക്, കന്നട, തമിഴ് സിനിമകളിൽ താരം തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഒരിടവേളക്ക് ശേഷം മലയാളത്തിലേക്കും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അടുത്തിടെ വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങിൽ നടി പ്രതികരിച്ചിരുന്നു. ഈ അവസരത്തിൽ ഭർത്താവ് നവീനെ കുറിച്ച് ഭാവന കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ. നീ ആരാണെന്നു എനിക്കറിയാം. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ? ' അപ്പോൾ ഞാൻ അദ്ദേഹത്തോട് പറയുന്നു, 'അതെ, എനിക്ക് വേണ്ടത് അതാണ്', എന്നാണ് ഭാവന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. നവീനൊപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. 'ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ ആണ് ചെന്നുപെട്ടത്. ദൈവം അനു​ഗ്രഹിക്കട്ടെ, നിങ്ങൾ ഒരു മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ്. ആളുകൾ എന്ത് പറഞ്ഞാലും, നിങ്ങൾ തിളങ്ങുമെന്ന് ഞങ്ങൾക്കറിയാം. ആ പ്രകാശം നിങ്ങളെപ്പോലെയുള്ള മറ്റെല്ലാവരെയും പ്രകാശിപ്പിക്കുന്നു', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

View post on Instagram

2018 ജനുവരി 22 നായിരുന്നു കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ഇപ്പോള്‍ ഇരുവരും ബാംഗ്ലൂരിൽ സ്ഥിരതാമസം ആക്കിയിരിക്കുകയാണ്.

'ഞാനെന്തു ചെയ്‌താലും ആക്ഷേപിക്കാനും വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്നവരുണ്ട്': ഭാവന