Asianet News MalayalamAsianet News Malayalam

ദേവികയോട് ഞാൻ പറഞ്ഞതാണ് വേണ്ടെന്ന്', പുതിയ ഡ്യുയറ്റുമായി വിജയിയും ദേവികയും

വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ദേവിക.

actress devika nambiar shares funny video with husband nrn
Author
First Published Nov 12, 2023, 10:32 PM IST

സോഷ്യൽ മീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതരായ ദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. വിവാഹശേഷമാണ് ഇരുവരും ഒരുമിച്ച് വ്ലോഗുകൾ ചെയ്ത് തുടങ്ങിയത്. ദേവികയിലെ അഭിനേത്രിയേയും നർത്തകിയേയും മാത്രമായിരുന്നു നേരത്തെ പ്രേക്ഷകർക്ക് പരിചയം എന്നാൽ ദേവിക നല്ലൊരു ഗായിക കൂടിയാണെന്ന് ആരാധകർ തിരിച്ചറിഞ്ഞത് താരത്തിന്റെ വിവാഹശേഷമാണ്. വിജയ്ക്കൊപ്പം ജീവിതം തുടങ്ങിയ ശേഷം ഉള്ളിൽ ഉറങ്ങി കിടന്ന സംഗീതത്തെ പൊടി തട്ടിയെടുക്കാൻ ദേവികയ്ക്ക് സാധിച്ചു.

ഇപ്പോഴിതാ വിജയ് മാധവ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും അതിനോടൊപ്പം എഴുതിയ കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കലാപാനിയിലെ ചെമ്പൂവേ എന്ന ഗാനമാണ് വിജയ് മാധവും ദേവികയും ചേർന്ന് ഏറ്റവും പുതിയതായി ആലപിച്ചിരിക്കുന്നത്. 'ദേവികയോട് ഞാൻ പറഞ്ഞതാണ് ഈ പാട്ട് പാടണ്ട.... കളി വേറെ ആണ്... പാടാൻ വളരെ ബുദ്ധിമുട്ടാണെന്ന്. പക്ഷെ കേട്ടില്ല... സ്റ്റുഡിയോയിൽ പോയി എങ്ങനെയോ ഒപ്പിച്ച് പാടിവെച്ചു... ഇനി എല്ലാം വരുന്നടത്തുവെച്ച് കാണാം. ക്ഷമിക്കണം... പൊറുക്കണം... അറിയാതെ പോലും രാജ സർ ഇത് കേൾക്കരുതേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു', എന്നായിരുന്നു വിജയിയുടെ കുറിപ്പ്.

എന്നാൽ വിജയ് പ്രതീക്ഷിച്ചതുപോലൊന്നും സംഭവിച്ചില്ല. ഇരുവരുടെയും വീഡിയോ കണ്ടവരും കേട്ടവരും ഒന്നടങ്കം രണ്ടുപേരുടെയും പരിശ്രമത്തെ പുകഴ്ത്തി. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ദേവിക. മകൻ കൂടി പിറന്നതോടെ മകനൊപ്പമാണ് ദേവിക ഏറെയും സമയം ചിലവഴിക്കുന്നത്. ഗർഭകാലത്തും വിജയ്ക്കൊപ്പം ഇത്തരം പാട്ടുകൾ പാടി ദേവിക സജീവമായിരുന്നു. മകന് വേണ്ടിയും പാട്ടുകൾ പാടിക്കൊടുക്കുന്ന വീഡിയോ വിജയ് പങ്കുവെക്കാറുണ്ടായിരുന്നു. കലയ്ക്കും മറ്റുമായി ആത്മജ സെന്ററും അടുത്തിടെ ദേവികയും വിജയിയും ആരംഭിച്ചിരുന്നു.

'അസുഖ വേദനയേക്കാൾ എത്രയോ അപ്പുറമാണ് ചിലരുടെ എൻ്റെ മരണം കാത്തുള്ള നിൽപുകൾ..'

Follow Us:
Download App:
  • android
  • ios