ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്.

മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. പ്രയാഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്തിന്റെ ചിത്രങ്ങളാണ് ഗൗരി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''പുണ്യജലത്തിലെ പുണ്യരാത്രി ! മഹാശിവരാത്രി ദിനത്തിൽ പുണ്യസ്നാനം... ഭഗവാനേ... നീയെനിക്കു തന്ന ഏറ്റവും നല്ല സമ്മാനമാണിത്. മറ്റെവിടെ നിന്നും ലഭിക്കാത്ത ആത്മീയ അനുഭവം ആണിത്'', ഗൗരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഗൗരിയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

മിനിസ്ക്രീൻ താരങ്ങളായ ശ്രീക്കുട്ടി, അഖിൽ ആനന്ദ് എന്നിവരും മഹാകുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാകുകയായിരുന്നു. ‌ വിവാഹ വിശേഷങ്ങളെല്ലാം ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

View post on Instagram

പൗർണമി തിങ്കൾ അവസാനിച്ചിട്ട് ഏറെ നാളായെങ്കിലും ഗൗരിയെ സ്നേഹിക്കുന്ന മിനിസ്ക്രീൻ പ്രേക്ഷകർക്ക് താരം ഇപ്പോഴും അവരുടെ പൗര്‍ണമിയാണ്. പൗര്‍ണമിത്തിങ്കള്‍ കൂടാതെ എന്ന് സ്വന്തം ജാനി, സീത, കയ്യെത്തും ദൂരത്ത് തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു.

ട്രെന്റായി ചേട്ടനും ചേച്ചിയും; മലയാളികളേറ്റെടുത്ത് എംജി-മോഹൻലാൽ കൂട്ടുകെട്ടിലെ 'കൺമണിപ്പൂവേ..'

L3ക്ക് മുമ്പേ ടൈസൺ? എമ്പുരാനെക്കുറിച്ച് മുരളി ഗോപി| Vibe Padam Episode 04

അതേസമയം, ആറ് ആഴ്ച നീണ്ടു നിന്ന മഹാ കുംഭമേള ഇന്നാണ് സമാപിക്കുക. 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ അമൃത സ്നാനത്തോടെയാണ് സമാപനം. ഇതുവരെ 63 കോടിയിലധികം പേര് സ്‌നാനത്തിൽ പങ്കെടുത്തു എന്നാണ് യുപി സർക്കാർ പുറത്ത് വിടുന്ന കണക്ക്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..