വിവാദങ്ങൾക്ക് പിന്നാലെ ആദ്യ ഉ​ദ്ഘാടനം; രാജകുമാരിയെ പോലെ മനോഹരിയായി ഹണി റോസ്

രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഹണി റോസ് എത്തിയത്. 

actress honey rose first inauguration in the situation of boby chemmanur controversy

വിവാദങ്ങൾക്കിടെ ആദ്യ ഉദ്ഘാടനത്തിന് എത്തി ചലച്ചിത്ര താരം ഹണി റോസ്. പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. രാജകുമാരിയെ പോലെ അതി സുന്ദരിയായി അണിഞ്ഞൊരുങ്ങിയ ഹണി റോസിനെ ഫോട്ടോകളിൽ കാണാം. 

സമീപകാലത്ത് കേരളക്കരയില്‍ ഏറെ ചലനം സൃഷ്ടിച്ച സംഭവം ആയിരുന്നു ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ മോശം പരാമര്‍ശവും അറസ്റ്റും. ഹണിയുടെ പരാതിയില്‍ ബോബിയെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്യുകയും പിന്നാലെ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. 

അതേമസമയം, റേച്ചല്‍ ആണ് ഹണി റോസിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത് മാറ്റിയിരുന്നു. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് റേച്ചല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ അതി ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നതെന്നാണ് സൂചനകള്‍. റേച്ചല്‍  എന്ന ടൈറ്റില്‍ റോളില്‍ തന്നെയാണ് ഹണി എത്തുന്നത്. 

'തുടരും' ജനുവരി 30ന് എത്തില്ലേ ? ഒരു അപ്ഡേറ്റും ഇല്ലല്ലോ; തരുൺ മൂർത്തിയോട് ചോദ്യങ്ങളുമായി ആരാധകർ

actress honey rose first inauguration in the situation of boby chemmanur controversy

പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം കൂടിയാണ് റേച്ചല്‍. ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios