പ്രിയദർശനും തനിക്കുമൊപ്പവുമുള്ള തിയോയുടെ ഫോട്ടോകളും നടി ഷെയർ ചെയ്തിട്ടുണ്ട്. 

ന്റെ പ്രിയപ്പെട്ട വളർത്തു നായയുടെ വിയോ​ഗത്തിൽ ഉള്ളം തൊടുന്ന കുറിപ്പുമായി കല്യാണി പ്രിയദർശൻ. തിയോ എന്നാണ് നായയുടെ പേര്. ഈ ആഴ്ച ആദ്യമായിരുന്നു തിയോ മരിച്ചതെന്നും അന്ന് മുതൽ താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും കല്യാണി പറഞ്ഞു. പ്രിയദർശനും തനിക്കുമൊപ്പവുമുള്ള തിയോയുടെ ഫോട്ടോകളും നടി ഷെയർ ചെയ്തിട്ടുണ്ട്. 

'ഈ വാരം ആദ്യം തിയോ ‍ഞങ്ങളോട് വിട പറഞ്ഞു. സത്യത്തിൽ അന്ന് മുതൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്. നല്ലൊരു മനസിന് ഉടമയായിരുന്നു അവൻ. ചെറിയ ശരീരം ആണെങ്കിലും വലിയൊരു മനുഷ്യന്റെ ഊർജം അവനുണ്ടായിരുന്നു. വിട്ടുടമ എന്നായിരുന്നു ഞങ്ങൾ അവനെ വിളിച്ചിരുന്നത്. ഇതവന്റെ വീട് ആയിരുന്നു. ഞാൻ അവിടുത്തെ താമസക്കാരും. സ്റ്റുഡിയോയ്ക്ക് മുന്നിൽ എന്നും കാവൽ നിൽക്കാൻ അവൻ ആ​ഗ്രഹിച്ചിരുന്നു. അവനെ ഓമനിക്കുന്നവരെ മാത്രമെ അവൻ കടത്തിവിട്ടിരുന്നുള്ളൂ', എന്ന് കല്യാണി കുറിക്കുന്നു.

'അവളുമെന്റെ മകളല്ലേ..'; തടിച്ചുകൂടിയത് ആയിരങ്ങൾ, പൊട്ടിക്കരഞ്ഞ് കുഞ്ഞ്, ഓടിവന്നെടുത്ത് കണ്ണീരൊപ്പി രൺവീർ

"അന്ന് നിന്റെ നെറ്റിയിൽ ഉമ്മ വച്ചപ്പോൾ അത് അവസാനത്തേത് ആകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എങ്കിൽ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മകൾ ‍ഞാൻ തന്നേനെ. നിനക്കൊപ്പം കുറേ സമയം ചെലവഴിച്ചേനെ. പക്ഷേ ജീവിതമാണ്. അങ്ങനെ മുന്നറിയിപ്പൊന്നും തരില്ലല്ലോ. അവനോട് സ്നേഹം കാണിച്ച എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്. എന്റെ വേദനയിൽ പങ്കു ചേർന്നവരോട് ഒരുപാട് നന്ദി. തിയോ..നിന്നോട് ഞാൻ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ ഒപ്പമുണ്ടായിരുന്നില്ല. നീ എനിക്ക് ഏറ്റവും മികച്ചതായിരുന്നു. ഞാൻ നിന്നെ അത്രയേറെ സ്നേഹിച്ചിരുന്നു. നിന്റെ അവസാന ദിനങ്ങൾ സമാധാനപൂർണമാകാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. നമ്മുടെ വളർത്തു മൃ​ഗങ്ങൾ കഥകളിലൂടെ ജീവിക്കുമെന്നാണ് ഒരാൾ എന്നോട് പറഞ്ഞത്. നീയും എന്നെന്നും ജീവിക്കുമെന്ന് ഞാൻ ഉറപ്പ് തരികയാണ്. ഐ ലവ് യു തിയോ", എന്നും കല്യാണി കൂട്ടിച്ചേർത്തു.