സാന്ത്വനം പരമ്പരയിലെ ശ്രദ്ധേയ വേഷത്തില്‍ എത്തുന്ന നടി

സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ആരാധകർക്ക് സുപരിചിതരാണ്. അപർണയ്ക്കും ഹരിക്കും കുഞ്ഞ് പിറന്ന സന്തോഷത്തിലൂടെയാണ് പരമ്പര ഇപ്പോൾ‌ സഞ്ചരിക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് പരമ്പരയിൽ അപർണയുടെ സഹോദരിയുടെ വേഷം ചെയ്ത കല്യാണി സുനിലിന്റെ വിശേഷങ്ങളാണ്.

അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെയാണ് കല്യാണി സുനിൽ അവതരിപ്പിച്ചത്. അപ്പുവിനോടൊപ്പം അപ്പുവിന്റെ പ്രണയത്തിലും ഒളിച്ചോട്ടത്തിലുമെല്ലാം കൂട്ടുനിന്ന കുഞ്ഞനിയത്തിയെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. താരത്തിന്റെ യഥാർത്ഥപേര് സോനാ സുനിൽ എന്നാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സാന്ത്വനം താരങ്ങളെല്ലാം കല്യാണിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ വീഡിയോകൾ വൈറലായിരുന്നു.

താരം അമ്മയാകാൻ പോവുകയാണ്. പ്ര​ഗ്നൻസി ടെസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് കല്യാണി തന്നെയാണ് തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചത്. 'ബേബി ലോഡിങ്... ഞങ്ങളുടെ കുഞ്ഞുവാവയെ കാത്തിരിക്കുന്നു...' എന്നും കല്യാണി കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിനും ഭർത്താവിനും ആശംസകൾ നേർന്ന് എത്തിയത്. നർത്തകി കൂടിയായ കല്യാണി ​ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുക്കുമോയെന്ന സംശയവും ആരാധകർക്കുണ്ട്. പൊതുവെ സീരിയിൽ താരങ്ങൾ ​ഗർഭകാലത്തും സീരിയലുകളിൽ അഭിനയിക്കാറുണ്ട്. കുഞ്ഞ് പിറക്കുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നത്. 

View post on Instagram

സാന്ത്വനത്തിന് പുറമെ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കനൽപ്പൂവ് എന്ന സീരിയലിലും കല്യാണി അഭിനയിക്കുന്നുണ്ട്. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് കല്യാണിയുടെ കനൽപ്പൂവിലെ ആതിര. ചേട്ടന്മാരുടെ ഒരേയൊരു പെങ്ങൾ, നാത്തൂന്മാരെ ഏറെ ഉപദ്രവിക്കുന്ന ഒരു കുശുമ്പി ഒക്കെയാണ് കല്യാണിയുടെ ആതിര. അനൂപാണ് കല്യാണിയുടെ ജീവിത പങ്കാളി. ഇരുവരുടേതും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കുടുംബ സുഹൃത്തുക്കളായിരുന്നു ഇരുവരും. അങ്ങനെയാണ് വിവാ​ഹത്തിലേക്ക് കാര്യങ്ങൾ എത്തിയത്.

ALSO READ : 'സ്‍പിരിറ്റി'ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? ആരാധകന്‍റെ സംശയത്തിന് ശങ്കര്‍ രാമകൃഷ്ണന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക