നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടി

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതലും വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറിനിന്ന ലക്ഷ്മി ഈയടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ അധികം വൈകാതെ ലക്ഷ്മി പരമ്പരയിൽ നിന്നും അപ്രത്യക്ഷയായി. എവിടെ പോയെന്നോ എന്തുകൊണ്ടാണ് സീരിയല്‍ അവസാനിപ്പിച്ചതെന്നോ നടി വ്യക്തമാക്കിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം അവിടെയും ആക്റ്റീവല്ലാതാവുകയും ചെയ്തിരുന്നു. പിന്നീടാണ് ഗർഭിണിയാണെന്ന് താരം തന്നെ ആരാധകരെ അറിയിച്ചത്. കുഞ്ഞ് ജനിച്ച വിവരവും സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, കുഞ്ഞിനെ പരിചയപ്പെടുത്തുകയാണ് നടി. "ഹലോ, ഞങ്ങളുടെ കുഞ്ഞുവാവയെ നിങ്ങളെ പരിചയപ്പെടുത്താൻ സമയമായിരിക്കുന്നു. ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി, ആദം ഖുറേഷി… ചില സമയങ്ങളിൽ ഏറ്റവും സന്തോഷം പകരുന്ന വസ്തുക്കള്‍ കുഞ്ഞ് പൊതിയിൽ സന്തോഷത്തോടെ പൊതിഞ്ഞ് അതിനുള്ളിൽ സമാധാനം നിറച്ച് സ്നേഹത്തോടെയായിരിക്കും നമുക്ക് കിട്ടുന്നത്. ഞങ്ങളുടെ ആദു ബേബിയെപ്പോലെ. ആശംസയറിയിച്ച എല്ലാവർക്കും നന്ദി" എന്ന് പറഞ്ഞാണ് കുടുംബത്തിനൊപ്പമുള്ള ചിത്രം നടി പങ്കുവെക്കുന്നത്. 

സ്‌കൂൾ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. സ്‌കൂളില്‍ അസറിനെ പഠിപ്പിച്ച ഹിന്ദി ടീച്ചറുടെ മകളായിരുന്നു ലക്ഷ്മി. ഇടക്കാലത്ത് ഇവർ അകന്നെങ്കിലും വീണ്ടും അടുത്ത് വിവാഹിതരാവുകയായിരുന്നു. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത്. അതിനു മുൻപുതന്നെ നർത്തകിയായും അവതാരകയായും ഡബ്ബിങ് ആർട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു.

ALSO READ : റൊമാന്‍റിക് എന്‍റര്‍ടെയ്‍നറുമായി വിജയ് ആന്‍റണി; 'റോമിയോ' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം