സാരിയില്‍ മാത്രം പൊതുവേദികളില്‍ എത്തുന്ന മാലാ പാര്‍വതിയുടെ പുത്തന്‍ ലുക്ക്.
മലയാളികൾക്ക് ഏറെ സുപരിചിതയാണ് മാലാ പാർവതി. ടിവി ഷോകളിലൂടെ കരിയർ ആരംഭിച്ച മാലാ പാർവതി ഇന്ന് ഇതര ഭാഷാ സിനിമകളിലും സ്ഥിരം സാന്നിധ്യമാണ്. ഈ വേഷങ്ങളെല്ലാം ശ്രദ്ധനേടിയിട്ടുമുണ്ട്. അഭിനയത്തിന് പുറമെ വിവിധ കാര്യങ്ങളിൽ തന്റേതായ നിലപാടുകൾ ഉറക്കെ പറയാൻ മടി കാണിക്കാത്ത ആളുകൂടിയാണ് മാലാ പാർവതി. ഇതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും തന്റെ നിലപാടുകളിൽ അവർ എന്നും ഉറച്ചു നിന്നിരുന്നു. പൊതുവേദികളിലെല്ലാം സാരി ഉടുത്ത് പ്രത്യക്ഷപ്പെടുന്ന ആളായിരുന്നു മാലാ പാർവതി. എന്നാൽ താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ മലയാളികൾ.
സൈമ അവാർഡ് 2025 നോമിനോഷൻ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മാലാ പാർവതി. അതും അടിപൊളി പാർട്ടി വെയർ ലുക്കിൽ. വെള്ള നിറത്തിലുള്ള സൈറ്റിലിഷ് ഗൗൺ ധരിച്ചാണ് മാലാ പാർവതി പാർട്ടിക്ക് എത്തിയത്. ഗൗണിനൊപ്പം ഹെവിയും എന്നാൽ വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിൽ, സിൽവർ നിറത്തിലുള്ള ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. മുത്തുകള്‍ പിടിപ്പിച്ച റൗണ്ട് ക്ലച്ച് ബാഗും ഔട്ട് ഫിറ്റിന്റെ ഭാഗമാണ്.
പനമ്പള്ളി നഗറിലുള്ള സാൾട്ട് സ്റ്റുഡിയോ ആണ് മാലാ പാർവതിയുടെ ഈ പുത്തൻ ലുക്കിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. "ഇതെന്താ മാലാപാർവ്വതി ഈ വേഷത്തിൽ, എന്ന് ചിന്തിക്കുന്നവരുണ്ടാകും. അവരോടാണ് ഈ കൊച്ച് വർത്തമാനം. സൈമ അവാർഡിന് നോമിനേഷൻ ലഭിച്ചവർക്ക് എല്ലാം ഒരു പാർട്ടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ, സാധാരണ പോലെ സാരി ഒക്കെ, റെഡി ആക്കി. ഇന്നലെ കാലത്ത്, അറിയുന്നു സാരി പാടില്ലാന്ന്. പെട്ടു! ഒടുവിൽ സാർട്ട് സ്റ്റുഡിയോ ഒരു മാജിക് തീർത്തു", എന്നാണ് സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവച്ച് മാലാ പാർവതി കുറിച്ചത്.
പൊതുവിൽ സാരിയിൽ മാത്രം കണ്ടിട്ടുള്ള മാലാ പാർവതിയുടെ ഈ ലുക്കിനെ മലയാളികൾ പ്രശംസിക്കുകകയും ചെയ്യുന്നുണ്ട്. സൈമ അവാർഡിൽ മുറ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള നോമിനേഷനാണ് മാലാ പാർവതിക്ക് ലഭിച്ചത്.



