ബിഗ് സ്‌ക്രീനില്‍ തുടങ്ങി മിനി സ്‌ക്രീനില്‍ നിറഞ്ഞു നിന്ന നടി മഹാലക്ഷ്മി വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഐഎസ്ആര്‍ഒ ജീവനക്കാരന്‍ നിര്‍മല്‍ കൃഷ്ണയാണ് മഹാലക്ഷ്മിക്ക് താലി ചാര്‍ത്തിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും സിനിമാ സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ പങ്കെടുത്തു. 

സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്കെത്തിയ മഹാലക്ഷ്മി ദിലീപ് നായകനായെത്തിയ തിളക്കം എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയിരുന്നു. മനോജ് കെ. ജയന്‍ തകര്‍ത്തഭിനയിച്ച അര്‍ദ്ധനാരി എന്ന ചിത്രത്തിലും മഹാലക്ഷ്മി പ്രധാന വേഷത്തിലെത്തിയിരുന്നു. വിവാഹത്തിന് മുമ്പും ശേഷവും നടിയും പങ്കാളി നിര്‍മലും പങ്കുവച്ച ചിത്രങ്ങളും വിവാഹ വീഡിയോകളും വൈറലാവുകയാണിപ്പോള്‍.

ചടങ്ങില്‍ വിന്ദുജ, ബീന ആന്റണി, മണിയന്‍ പിള്ള രാജു, രാധിക, മനു വര്‍മ്മ, സുരേഷ് ഗോപി എന്നിവര്‍ മഹാലക്ഷ്മിയെ ആശിര്‍വദിക്കാന്‍ എത്തിയ ദൃശ്യങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.ജനപ്രിയ പരമ്പര ഓട്ടോഗ്രാഫ്, കുഞ്ഞാലി മരയ്ക്കാര്‍, രാമായണം, ഉള്ളടക്കം, ശിവകാമി തുടങ്ങിയവയിലൂടെയായിരുന്നു മഹാലക്ഷ്മി ശ്രദ്ധ നേടിയത്.  അര്‍ധനാരിയെന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ വേഷത്തിലെത്തിയ മഹാലക്ഷ്മി ഏറെ ശ്രദ്ധനേടിയിരുന്നു.