"നേരെ മുന്നിൽ ജിബ്ബ് ആയിരുന്നു. അതിലേക്കാണ് ഞാന്‍ വണ്ടിയോടിച്ച് കയറ്റുന്നത്"

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി മേഘ്‌ന വിന്‍സെന്റ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് മേഘ്‌ന. മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലൂടെ വീണ്ടും ആരാധക ഹൃദയം കവർന്നിരിക്കുകയാണ് അവര്‍. അടുത്തിടെ സീരിയലിന്റെ ഷൂട്ട് പൂർത്തിയായ വിവരം മേഘ്‌ന ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മിസിസ് ഹിറ്റ്‌ലർ സീരിയലിന്റെ ലൊക്കേഷനിൽ നടന്ന ഒരു അപകടത്തെ കുറിച്ച് മേഘ്ന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സീരിയലിലെ ഒരു രംഗത്തിനു വേണ്ടി വാഹനമോടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞതിനെ കുറിച്ചാണ് മേഘ്ന പറഞ്ഞത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

"ഒരു കയറ്റത്തിലേക്കാണ് വണ്ടി ഓടിക്കേണ്ടിയിരുന്നത്. അത് എനിക്ക് അൽപ്പം പ്രയാസമായപ്പോൾ, അസോസിയേറ്റ് ഡയറക്ടർ ചേട്ടൻ വന്നിട്ടു പറഞ്ഞു, മേഘ്ന ഒന്ന് ആക്സിലറേറ്റര്‍ കൂട്ടി കൊടുത്താൽ മതി, അത് കയറികൊള്ളും എന്ന്. ആക്സിലറേറ്റര്‍ കൂട്ടികൊടുക്കണം എന്നു പറഞ്ഞ ആള് കൂട്ടി കഴിഞ്ഞതിനു ശേഷം കുറയ്ക്കണമെന്ന് പറഞ്ഞുതന്നില്ല, ഞാനും അതു വിട്ടുപോയി. അങ്ങ് വെച്ചുകൊടുത്തു, സംഭവം അങ്ങ് മുന്നോട്ട് ആഞ്ഞു". 

"സൈഡിലേക്കൊന്നും വെട്ടിക്കാതെ ഞാൻ നേരെ തന്നെ വിട്ടു. നേരെ മുന്നിൽ ജിബ്ബായിരുന്നു. അതിലേക്കാണ് ഞാന്‍ വണ്ടിയോടിച്ചു കയറുന്നത്. ഭാഗ്യത്തിന് ചേട്ടൻ ക്യാമറയും ജിബ്ബും മുകളിലേക്ക് പൊക്കി. കമ്പിയിലിടിച്ച് ഞാൻ തെറിച്ചുവീണു. കൈമുട്ടും കാലുമൊക്കെ മുറിഞ്ഞു. പുല്ലിലേക്ക് വീണത് കൊണ്ട് വലിയ പരുക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹോസ്പിറ്റലിൽ കൊണ്ടുപോയി സ്റ്റിച്ചിംഗ് ഒക്കെ കഴിഞ്ഞു തിരിച്ചുവന്നു ഷൂട്ട് തുടർന്നു," മേഘ്ന ഓർമിച്ചു.

സൂപ്പര്‍ ഹിറ്റായി മാറിയ ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന മലയാളികൾക്ക് വീട്ടിലെ ഒരു അംഗത്തെ പോലെ പ്രിയങ്കരിയായി മാറുന്നത്. സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് മേഘ്ന വിൻസെന്റ്.

ALSO READ : സഹമത്സരാര്‍ഥിക്ക് കുടിക്കാന്‍ കൊടുത്തത് സോപ്പ് വെള്ളം? ബിഗ് ബോസ് ഒടിടിയില്‍ വിവാദം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം