Asianet News MalayalamAsianet News Malayalam

പ്രസവശേഷമുള്ള വണ്ണമെല്ലാം കുറച്ച് സുന്ദരിയായി മൃദുല; 'അപ്പോഴും, ഇപ്പോഴും' ഫോട്ടോയുമായി നടി

പ്രസവശേഷമുള്ള വണ്ണമെല്ലാം കുറച്ച് ശരീരം പഴയ രീതിയില്‍ വീണ്ടെടുത്ത സന്തോഷമാണ് മൃദുല പങ്കുവയ്ക്കുന്നത്. 

actress mridula vijay share weight loss photo nrn
Author
First Published Sep 22, 2023, 4:26 PM IST

സീരിയലുകളെക്കാള്‍ മൃദുല വിജയ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതയായിരിയ്ക്കുന്നത് സോഷ്യല്‍ മീഡിയയിലെ സജീവ പങ്കാളിത്തതിലൂടെയാണ്. തന്റെയും കുഞ്ഞിന്റെയും ഭര്‍ത്താവ് യുവ കൃഷ്ണയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും ഒന്നുവിടാതെ അറിയിക്കുന്നുണ്ട് താരം. പ്രസവത്തിനായി സീരിയലിൽ നിന്ന് പിന്മാറിയെങ്കിലും തന്റെ അസാന്നിധ്യം പ്രേക്ഷകർക്ക് അറിയാത്ത പോലെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നടി.

ഇപ്പോഴിതാ പ്രസവശേഷമുള്ള വണ്ണമെല്ലാം കുറച്ച് ശരീരം പഴയ രീതിയില്‍ വീണ്ടെടുത്ത സന്തോഷമാണ് മൃദുല തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പ്രസവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം എടുത്ത ഫോട്ടോയും, ഇപ്പോഴുള്ള ലുക്കും കോര്‍ത്തിണക്കിയ പുതിയ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മൃദുല സന്തോഷമറിയിച്ചത്.

'അപ്പോഴും ഇപ്പോഴും. എന്റെ ഷേപ്പ് വീണ്ടെടുക്കാന്‍ സഹായിച്ചതിന് ഷാനു, ദ ഫിറ്റ്‌നസ് മെന്റര്‍ക്ക് നന്ദി. ഒരു കുഞ്ഞിനെ വച്ചുകൊണ്ട് ഈ നേട്ടത്തിലെത്തുക എന്നത് പ്രയാസം തന്നെയായിരുന്നു. പക്ഷേ നിശ്ചദാര്‍ഢ്യവും പരിശ്രമവും അവിടെ വരെ എത്തിച്ചു' എന്നാണ് മൃദുല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നടിയെ പ്രശംസിച്ചുകൊണ്ട് ഒരുപാട് കമന്റുകള്‍ വരുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും സൂപ്പര്‍, സുന്ദരിയാണ്, ഇനി ശ്വാസം വിട്ടോളൂ.. എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഒരു ട്രാസ്ഫര്‍മേഷന്‍ വീഡിയോ ചെയ്യണം എന്ന അഭ്യര്‍ത്ഥനയുമായി ചില ആരാധകര്‍ എത്തിയിട്ടുണ്ട്.

actress mridula vijay share weight loss photo nrn

പ്രസവ ശേഷം അധികം വൈകാതെ തന്നെ മൃദുല അഭിനയത്തിലേക്കും ടിവി ഷോകളിലേക്കും തിരിച്ചെത്തിയിരുന്നു. സീരിയലുകളിലും, സ്റ്റാര്‍ മാജിക് പോലുള്ള ഷോകളിലും എല്ലാം മൃദുല ഇപ്പോഴും സജീവമാണ്. മൃദുലയ്ക്കും യുവയ്ക്കും ഒപ്പം തന്നെ മകൾ ധ്വനി കൃഷ്ണയും താരമാണ്. ചെറു പ്രായത്തിൽ തന്നെ അച്ഛനൊപ്പം അഭിനയിച്ചു എന്നതിന്റെ ക്രെഡിറ്റും കുഞ്ഞ് ധ്വനി നേടിയിരുന്നു.

ശാലിനി- അജിത്ത് പ്രണയത്തിനിടയിലെ ഹംസമാണ് ഞാൻ; തുറന്നുപറഞ്ഞ് കുഞ്ചാക്കോ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios