നടി നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധേയമാകുന്നു. സാരിയിൽ ലളിതമായ ലുക്കിലുള്ള ചിത്രത്തിനൊപ്പം, വേദനകളെ അതിജീവിച്ച് ഉയർത്തെഴുന്നേൽക്കുന്നതിനെക്കുറിച്ചുള്ള ഒരു കുറിപ്പുമുണ്ട്.

ലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലെ ബാലാമണിയായി മലയാളികളുടെ മനസിൽ ഇടംനേടിയ നവ്യയ്ക്ക് എപ്പോഴും അയൽവക്കത്തെ പെൺകുട്ടി എന്ന ഇമേജാണ്. അത്രത്തോളം അടുപ്പമാണ് മലയാളികൾക്ക് നവ്യയോട് ഉള്ളത്. സോഷ്യൽ മീഡിയയിൽ നവ്യ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റിപ്പോൾ വൈറലായിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

സിമ്പിൾ റോയൽ ലുക്കിൽ അതിമനോഹരിയായാണ് പോസ്റ്റിലെ ഫോട്ടോയിൽ നവ്യ പ്രത്യക്ഷപ്പെടുന്നത്. സാരിയും മിനിമലായിട്ടുള്ള ആഭരണങ്ങളുമാണ് നവ്യ അണിഞ്ഞിരിക്കുന്നത്. ഒപ്പം സിമ്പിൾ മേക്കപ്പും. ഫോട്ടോയ്ക്ക് ഒപ്പം "ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോൾ, ആ തിളക്കമെന്ന് വേറെയാണ്. ഹൃദയത്തിൽ കൃപയും ചുവടുകളിൽ അഗ്നിയുമായി.. അങ്ങനെയാണ് ഞാൻ ഉയർത്തെഴുന്നേൽക്കുന്നത്", എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്. താരം കടന്നുപോയ പ്രതിസന്ധികളെ കുറിച്ചുള്ളതാകും ഈ ക്യാപ്ഷൻ എന്നാണ് ആരാധകർ കമന്റിൽ കുറിച്ചിരിക്കുന്നത്.

View post on Instagram

പാതിരാത്രി എന്ന സിനിമയാണ് നവ്യയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് രത്തീന ആയിരുന്നു. ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ട് പോകുന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.

 മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കൂടിയാണിത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട് ആണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming