കഴിഞ്ഞ ദിസം ഇവരുടെ സംഗീത് സെറിമണി ആഘോഷപൂര്‍വ്വം നടന്നു. ശര്‍ദുലിന്‍റെ വസ്ത്രത്തോട് ചേരുന്ന മള്‍ട്ടി കളര്‍ വസ്ത്രമാണ് നേഹയും അണിഞ്ഞിരുന്നത്
മൂംബൈ: മുന്‍ ബിഗ് ബോസ് താരവും നടിയുമായ നേഹ പെന്‍സെയ്ക്ക് ഇന്ന് മാംഗല്യം. കഴിഞ്ഞ ദിവസം നടന്ന നേഹയുടെ സംഗീതിലെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍റിംഗ്. നേഹ, ശര്‍ദുല്‍ സിംഗ് ബയാസിനെയാണ് വിവാഹം ചെയ്യുന്നത്.
കഴിഞ്ഞ ദിസം ഇവരുടെ സംഗീത് സെറിമണി ആഘോഷപൂര്‍വ്വം നടന്നു. ശര്‍ദുലിന്‍റെ വസ്ത്രത്തോട് ചേരുന്ന മള്‍ട്ടി കളര്‍ വസ്ത്രമാണ് നേഹയും അണിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ശര്‍ദൂലിനെ ചുംബിക്കുന്ന ചിത്രം നേഹ പോസ്റ്റ് ചെയ്തിരുന്നു. ഗ്രഹ്മുഖ് പൂജയോടെയാണ് നേഹയുടെ വിവാഹാഘോഷങ്ങള്‍ ആരംഭിച്ചത്. മഹാരാഷ്ട്രയിലെ പാരമ്പര്യ വസ്ത്രം ധരിച്ചാണ് നേഹ ചടങ്ങിനെത്തിയത്.
എന്‍റെ സ്വപ്നങ്ങളിലെ ആള്‍ എന്നാണ് നേഹ ശര്‍ദൂലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1995 ല്‍ ഡിഡി മെട്രോയില്‍ സംപ്രേഷണം ചെയ്തിരുന്ന ക്യാപ്റ്റന്‍ ഹൗസിലൂടെയാണ് നേഹ അഭിനയരംഗത്തെത്തുന്നത്. മറാത്തി, തമിഴ്, തെലുഗു, ഹിന്ദി സിനിമകളിലും നേഹ അഭിനയിച്ചു. ഹസ്രത്തേയ്ന്‍, കോമഡി ദംഗല്‍, ഫാമിലി ടൈം വിത്ത് കപില്‍ ശര്‍മ്മ, പാര്‍ട്ട്നേഴ്സ് ട്രബിള്‍ ഹോ ഗയി ഡബിള്‍, പിംപല്‍ പാന്‍ തുടങ്ങിയവയാണ് നേഹയുടെ ടിവി ഷോകള്‍.
