Asianet News MalayalamAsianet News Malayalam

'എന്റെ ബെസ്റ്റി', സഹോദരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പേളി മാണി

സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് പേളി മാണി. അഭിനയവും അവതരണവും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് താരം.

actress pearle maaney day wishes her sister birthday
Author
First Published Nov 11, 2022, 10:21 PM IST

സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് പേളി മാണി. അഭിനയവും അവതരണവും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് താരം. ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് പേളിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായത് ഷോയില്‍ വെച്ചായിരുന്നു.  യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായി തന്റെ വിശേഷങ്ങളെല്ലാം പേളി പങ്കിടാറുണ്ട്. പേളിയുടെ മാതാപിതാക്കളും സഹോദരി റേച്ചലും ഭര്‍ത്താവ് റൂബനുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്.

ഇപ്പോൾ തന്റെ അനിയത്തിക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് പേളി. 'എനിക്കേറെ സ്‌പെഷ്യലായ വ്യക്തിയാണ് എന്റെ വാവച്ചി. എന്റെ സഹോദരി മാത്രമല്ല എന്റെ ബെസ്റ്റിയും അവളാണ്. ഒരാള്‍ക്ക് ഇത്രയും പെര്‍ഫെക്റ്റായിരിക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ നീ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. എനിക്ക് നിന്നോട് ഒരുപാട് സ്നേഹമുണ്ട്. അതേപോലെ തന്നെ നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനവുമുണ്ടെന്നും', എന്നാണ് പേളി കുറിച്ചത്. മുന്‍പ് നമ്മള്‍ പില്ലോ ഫൈറ്റ് നടത്തിയെങ്കില്‍ ഇപ്പോള്‍ നമ്മുടെ സംസാരം അമ്മ ജീവിതത്തിലേക്ക് മാറിയിരിക്കുന്നു. എന്ത് ചെയ്യുകയാണെങ്കിലും എപ്പോഴും എന്റെ പിന്തുണ നിനക്കൊപ്പമുണ്ടെന്നുമായിരുന്നു എന്നും പേളി കുറിച്ചു. കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും പേളി പങ്കുവെച്ചിരുന്നു. വിവാഹ സമയത്തെയും ബേബി ഷവറിന്റെയുമെല്ലാം ചിത്രങ്ങള്‍ ഇരുവരും പങ്കിട്ടിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

തനിക്കൊരു പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ അതിലേറെ സന്തോഷിച്ചയാളാണ് റേച്ചല്‍ എന്ന് പേളി പറഞ്ഞിരുന്നു. കുഞ്ഞിന്റെ കാര്യങ്ങളെല്ലാം അവള്‍ നോക്കാറുണ്ട്. നിലുവുമായി നല്ല കൂട്ടാണ് റേച്ചല്‍. മേമയെ കാണുമ്പോഴേ തുള്ളിച്ചാടുന്ന നിലുവിന്റെ വീഡിയോയും പേളി പങ്കുവെച്ചിരുന്നു. റേച്ചലിനോട് മാത്രമല്ല റൂബനുമായും കൂട്ടാണ് നില. നിലയുടെ ക്യൂട്ട് ചിത്രങ്ങള്‍ റൂബനും പകര്‍ത്തിയിരുന്നു. ഫാഷന്‍ ഫോട്ടോഗ്രാഫറായ റൂബനാണ് റേച്ചലിനെ വിവാഹം ചെയ്തത്. അടുത്തിടെയായിരുന്നു ഇവര്‍ക്ക് മകന്‍ ജനിച്ചത്. കുഞ്ഞതിഥിയുടെ വരവിന്റെ വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

പ്രണയത്തിന്റെ കൂടിക്കാഴ്ച്ചകൾ, റാഫിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മഹീന

Follow Us:
Download App:
  • android
  • ios