Asianet News MalayalamAsianet News Malayalam

പ്രണയാർദ്രരായ് പ്രിയ വാര്യരും റംസാനും; '96' ​ഗാനത്തിന് ചുവടുവച്ച് താരങ്ങൾ, വീഡിയോ

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ താരമാണ് റംസാന്‍. മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാൻ, അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവത്തിൽ അഭിനയിച്ചിരുന്നു.

actress priya varrier and ramzan dance video goes viral
Author
Kochi, First Published Jul 21, 2022, 3:41 PM IST

'ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലൂടെ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ(Priya Varrier). മലയാള സിനിമയിലൂടെ ആണ് അഭിനയ രം​ഗത്ത് എത്തിയതെങ്കിലും തെലുങ്ക്, ഹിന്ദി ഉൾപ്പടെയുള്ള ഭാഷാ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ നടനും നര്‍ത്തകനുമായ റംസാനൊപ്പം ഡാൻസ് ചെയ്യുന്ന പ്രിയയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

96 എന്ന തമിഴ്ചിത്രത്തിലെ കാതലേ കാതലേ എന്ന പ്രണയ ​ഗാനത്തിനൊപ്പമാണ് റംസാനും പ്രിയയും ചുടവടുവയ്ക്കുന്നത്. ഒരു മുറിക്കുള്ളിലാണ് ഗാന ചിത്രീകരണം. പ്രണയാർദ്രരായ താരങ്ങളെ വീഡിയോയിൽ കാണാൻ സാധിക്കും. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി കഴിഞ്ഞു. 

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ താരമാണ് റംസാന്‍. മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാൻ, അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവത്തിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടിയായിരുന്നു നായകൻ. ചിത്രത്തിൽ റംസാൻ അവതരിപ്പിച്ച രതിപുഷ്പം എന്ന ​ഗാനം ഏറെ ശ്രദ്ധനേടി. നിരവധി പേരാണ് ആ ​ഗാനത്തിന് ചുവടുവച്ച് കൊണ്ട് രം​ഗത്തെത്തിയത്. 

വിഘ്‌നേഷ്-നയന്‍താര വിവാഹ വീഡിയോ നെറ്റ്ഫ്‌ളിക്‌സില്‍ ഉടൻ

തെന്നിന്ത്യൻ താരസുന്ദരി നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും(Nayanthara Vignesh Shivan) വിവാഹ വീഡിയോ ഉടൻ സ്ട്രീമിം​ഗ് തുടങ്ങുമെന്ന് നെറ്റ്ഫ്ലിക്സ്(Netflix). റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. താരങ്ങളുടെ വിവാഹ വീഡിയോ സ്ട്രീം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നയൻതാരയുടെയും വിഘ്നേഷിന്റെ ചിത്രം പങ്കുവച്ച് സ്ട്രീമിം​ഗ് വിവരം നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്. 

സ്ട്രീം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറിയെന്ന വാർത്തകളോട് നെറ്റ്ഫ്ലിക്സ് ഇന്ത്യ തലവൻ ടാന്യ ബാമി പ്രതികരിച്ചിരുന്നു. പുതുമയുള്ള കണ്ടന്റുകള്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്പ്പോഴും പ്രേക്ഷകരിൽ എത്തിക്കാറുണ്ട്. നയന്‍താര ഒരു സൂപ്പര്‍താരമാണ്. 20 വർഷത്തോളമായി അവര്‍ സിനിമയില്‍ സജീവമാണ്. തങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ അത്ഭുതകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കുമെന്നാണ് ടാന്യ ബാമി വ്യക്തമാക്കിയിരുന്നത്.

Follow Us:
Download App:
  • android
  • ios