ഗ്ലാമറസ് ചിത്രങ്ങളാണ് ലക്ഷ്മി റായ് പങ്കുവച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് ലക്ഷ്മി റായ്. ബി​ഗ് സ്ക്രീനിൽ എത്തുന്നതിന് മുൻപ് പരസ്യങ്ങളിൽ മോഡലായി എത്തിയ ലക്ഷ്മി മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ള മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച് ശ്രദ്ധനേടിയ ലക്ഷ്മി റായിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. 

ഗ്ലാമറസ് ചിത്രങ്ങളാണ് ലക്ഷ്മി റായ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഫോട്ടോയിൽ ഉള്ളത് ലക്ഷ്മി ആണോ എന്നാണ് പലരും ചോദിക്കുന്നത്. കാരണം മുഖത്ത് വളരെ മാറ്റമാണ് താരത്തിന് വന്നിട്ടുള്ളത്. ഒറ്റനോട്ടത്തിൽ ഒരിക്കലും ഇത് ലക്ഷ്മി റായ് ആണെന്ന് പറയില്ല. ഇത് മേക്കപ്പാണോ അതോ പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍.

View post on Instagram

2005ൽ ‘കർക കസദര’ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് ലക്ഷ്മി റായ് ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ശേഷം ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, അറബീം ഒട്ടകോം പി. മാധവൻ നായരും, പ്രിവ്യു, ആറു സുന്ദരിമാരുടെ കഥ എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് മുൻനിര നായികയായി നടി ചുവടുറപ്പിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിലും മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ, ക്രിസ്‌ത്യൻ ബ്രദേഴ്‌സ്‌, കാസനോവ തുടങ്ങിയ ചിത്രങ്ങളിലും ആണ് ലക്ഷ്മി റായ് അഭിനയിച്ചത്. 

View post on Instagram

രാജാതിരാജയാണ് അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. നിരവധി ഹിന്ദി, തമിഴ് ചിത്രങ്ങളിലും ലക്ഷ്മി തിളങ്ങിയിട്ടുണ്ട്. കോമഡി ഹൊറർ കാഞ്ചനയിലും അജിത് കുമാർ നായകനായ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മങ്കാത്തയിലും ലക്ഷ്മി മികച്ച പ്രകടനം കാഴ്ചവച്ചു. കാഞ്ചനയുടെ കന്നഡ റീമേക്കായ കൽപനയിൽ അഭിനയിച്ചു. ഇരുമ്പു കുതിരൈ, അരൺമനൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ലക്ഷ്മി റായ് ഭാ​ഗമായി. 

അച്ഛൻ എന്നും കിച്ചൂട്ടനൊപ്പം ഉണ്ടാകും; കൊല്ലം സുധിക്കായി മകന്റെ സമ്മാനം, നോവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News