ഒന്നര വയസിൽ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയത്.

ജൂൺ അഞ്ച്, നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ വാർത്ത കേട്ടാണ് 
അന്ന് കേരളക്കര ഉണർന്നത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രിയ നടൻ വിടാവാങ്ങി ഒരുമാസം പിന്നിടുമ്പോഴും സുധിയുടെ ഓർമകളാണ് എങ്ങും. ഇപ്പോഴിതാ സുധിയുടെ മകൻ രാഹുലിന്റെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

രാഹുൽ തന്റെ അച്ഛന്റെ മുഖം കയ്യിൽ പച്ചകുത്തിയതാണ് വീഡിയോ. സുധിയുടെ ഭാര്യ രേണു ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തിയത്. 'മായാത്ത ചിരിയും നന്മ നിറഞ്ഞ ആ മനസും ഇന്നും നമ്മുടെ ഉള്ളിൽ ഉണ്ട്, ഇങ്ങനെ ഇരിക്കുന്നകാണുബോൾ വല്ലാതെ മനസ് വേദന തോന്നുന്നു മോനെ മറണം കുറച്ചൂടെ സഹിക്കാൻ കഴിയട്ടെ എല്ലാം, സഹിക്കാൻ പറ്റുന്നില്ല മോനെ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

View post on Instagram

ഒന്നര വയസിൽ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയത്. കുഞ്ഞിനെ സ്റ്റേജിന് പുറകിലിരുത്തി വേദിയില്‍ സുധി കാണികളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും. രാഹുലിന് 11 വയസ്സുള്ളപ്പോഴാണ് സുധി രേണുവിനെ വിവാഹം കഴിക്കുന്നത്. അന്നു മുതൽ തന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ലെന്ന് സുധി പലപ്പോഴും പറഞ്ഞിരുന്നു. 

അടുത്തിടെ തനിക്കെതിരെ വന്ന വാര്‍ത്തകളെ കുറിച്ച് രേണു പ്രതികരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുധി മരിച്ചതിന് പിന്നാലെ അദ്ദേഹത്തോടൊപ്പം മുൻപ് എടുത്ത റീൽസും ഫോട്ടോയുമൊക്കെ രേണു ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രേണു റീൽസ് ചെയ്തെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകളിലും മറ്റും വാർത്തകൾ വന്നിരുന്നു. ഇതിനോടായിരുന്നു രോണുവിന്‍റെ പ്രതികരണം. റീൽസൊക്കെ സുധി തന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്നും വീണ്ടും എന്തിനാ തന്നെ വേദനിപ്പിക്കുന്നതെന്നും രേണു ചോദിച്ചിരുന്നു.

'ആളാകെ മാറിപ്പോയല്ലോ..'; മൊട്ട ലുക്കിൽ ‘ജവാൻ’, ഇത് പൊളിക്കുമെന്ന് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News