Asianet News MalayalamAsianet News Malayalam

കുടുംബത്തിലേക്ക് പുതിയ 'അതിഥി' എത്തി, വിശേഷങ്ങളുമായി റബേക്ക സന്തോഷ്

നീണ്ട നാളത്തെ പ്രണയത്തിനു പിന്നാലെയാണ് ശ്രീജിത്ത് വിജയ്‍യും റബേക്കയും ഒന്നിച്ചത്

actress rebecca santhosh bought new car
Author
First Published Nov 3, 2022, 9:44 PM IST

നിരവധി സീരിയലുകളിലും സിനിമകളിലും നേരത്തെ അഭിനയിച്ചിട്ടുണ്ട് എങ്കിലും റെബേക്ക സന്തോഷിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെ ആയിരുന്നു. താരത്തിന്റെ യഥാർഥ പേരിനേക്കാൾ ഏറെ പ്രേക്ഷകർക്ക് പരിചിതവും താരം അവതരിപ്പിച്ച കാവ്യ എന്ന കഥാപാത്രമാണ്. അഭിനയത്തിനൊപ്പം മോഡലിങ് രംഗത്തും സജീവമാണ് റെബേക്ക സന്തോഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം യാത്ര വിശേഷങ്ങളെല്ലാം ഒന്നും വിടാതെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ കുടുംബത്തിലേക്കെത്തിയ പുതിയ അതിഥിയെ കുറിച്ചാണ് റബേക്കയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.

വിവാഹ വാര്‍ഷികത്തില്‍ പുതിയ കാര്‍ വാങ്ങിയതിനെ കുറിച്ചാണ് റെബേക്ക സന്തോഷിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. കഴിഞ്ഞ ദിവസം, നവംബര്‍ ഒന്ന്  ആയിരുന്നു റെബേക്ക സന്തോഷിന്റെയും ശ്രീജിത്ത് വിജയ് യുടെയും ഒന്നാം വിവാഹ വാര്‍ഷികം. വാര്‍ഷിക ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിന് ഇടയിലാണ് പുതിയ അതിഥി കുടുംബത്തിലേക്ക് എത്തി എന്ന സന്തോഷവും റെബേക്ക പങ്കുവച്ചത്. പുതിയ കാർ താരം ഓടിക്കുന്നതും കാണാം. നേരത്തെ കുടുംബത്തോടൊപ്പം സിക്കിമിൽ അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

ALSO READ : കാന്താരയ്ക്കു പിന്നാലെ മലയാളത്തില്‍ നിന്ന് 'കതിവനൂര്‍ വീരന്‍'; തെയ്യം പശ്ചാത്തലമാക്കുന്ന ബിഗ് ബജറ്റ് ചിത്രം

നീണ്ട നാളത്തെ പ്രണയത്തിനു പിന്നാലെയാണ് ശ്രീജിത്ത് വിജയ്‍യും റബേക്കയും ഒന്നിച്ചത്. രണ്ട് മതവിഭാഗത്തില്‍ നിന്നു വരുന്ന ഇവരുടെ വിവാഹത്തിന് കുടുംബത്തിന്റെ ഭാഗത്ത് നിന്ന് വലിയ തോതില്‍ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. 2021 ലെ ഒരു പ്രണയ ദിനത്തിലാണ് റെബേക്കയുടെയും ശ്രീജിത്തിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. നവംബര്‍ 1 ന് വിവാഹിതരാവുകയും ചെയ്തു. നിലവില്‍ കളിവീട് എന്ന സീരിയല്‍ ആണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. അതിനൊപ്പം ബിസിനസ്സും ഉണ്ട്. അസിസ്റ്റന്റ് ഡയരക്ടര്‍ ആയി വന്ന ശ്രീജിത്ത് ഇപ്പോള്‍ സ്വതന്ത്ര സംവിധായകനായി പ്രവൃത്തിയ്ക്കുന്നു.

Follow Us:
Download App:
  • android
  • ios