അണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. 

ഹൈദരാബാദ്: റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുടെ കവിളില്‍ കടിച്ച നടി ഷംന കാസിമിനെതിരെ (Shamna Kasim ) സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍. തെലുങ്ക് ടിവി ചാനല്‍ ഇടിവിയിലെ 'ധീ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലാണ് സംഭവം. ഷോയിലെ ജഡ്ജിയാണ് മലയാളിയായ ഷംന. പ്രിയാമണിയാണ് ഈ ഷോയിലെ മറ്റൊരു ജഡ്ജി. തെലുങ്ക് തമിഴ് സിനിമ രംഗത്ത് പൂര്‍ണ്ണ (Poorna) എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

അണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് ചിലര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. എന്നാല്‍ ഷംന ചെയ്തത് കുറ്റപ്പെടുത്തുന്നവര്‍ ചെയ്യുന്നത് കപടസദാചാരം കൊണ്ടാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. 

എന്തായാലും മുഴുവന്‍ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്ക് ഡാന്‍സ് പരിപാടിയായ 'ധീ' വളരെ പ്രശസ്തമാണ്. ഇതിലെ പല ക്ലിപ്പുകളും റീല്‍സ് വീഡിയോകളും മറ്റുമായി കേരളത്തിലും വൈറലാകാറുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona