Asianet News MalayalamAsianet News Malayalam

'ഞങ്ങടെ മാനസപുത്രി അന്നും ഇന്നും ഒരുപോലെ'; ശ്രീകലയുടെ കുടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

ബാലനും രമയും എന്ന സീരിയലിലാണ് ശ്രീകല നിലവില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്.

actress sreekala sasidharan share family photo nrn
Author
First Published Oct 31, 2023, 8:18 PM IST

'മാനസപുത്രി' എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ എല്ലാം പ്രിയം പിടിച്ചു പറ്റിയ നടിയാണ് ശ്രീകല ശശിധരന്‍. പിന്നീട് ശ്രീകല ചെയ്ത റോളുകള്‍ എല്ലാം ശ്രദ്ധേയമായിരുന്നു. 'അമ്മ' എന്ന സീരിയലും ഏറെ ജനശ്രദ്ധ നേടിയതാണ്. കരിയറില്‍ മിന്നി നില്‍ക്കുമ്പോഴായിരുന്നു ശ്രീകല അഭിനയത്തിൽ നിന്നും അപ്രത്യക്ഷയായത്. പിന്നീട് സോഷ്യൽ മീഡിയയിൽ താരം സജീവമായി. ഈ അവസരത്തിൽ ശ്രീകല പങ്കുവച്ച കുടുംബ ചിത്രമാണ് വൈറലാവുന്നത്. 

ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമുള്ള ശ്രീകലയുടെ ഫോട്ടോ പകര്‍ത്തിയിരിയിരിയ്ക്കുന്നത് 'പീപീ ഫോട്ടോഗ്രഫി'യാണ്. നേരത്തെ കുടുംബത്തെ കുറിച്ചും, ഇന്റസ്ട്രിയില്‍ നിന്ന് ബ്രേക്ക് എടുക്കാനുണ്ടായ കാരണത്തെ കുറിച്ചും ശ്രീകല പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ശ്രീകലയുടെയും വിപിന്റെയും പ്രണയ വിവാഹമായിരുന്നുവത്രെ. വിവാഹ ശേഷവും അഭിനയത്തില്‍ ശ്രീകല സജീവമായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കകം ഗര്‍ഭിണിയായി. അപ്പോള്‍ അത് അബോര്‍ഷന്‍ ചെയ്യണം എന്ന രീതിയില്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചുവത്രെ. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത്, ഇത് ആവശ്യമാണോ എന്ന് ചോദിച്ചത് ശ്രീകലയെയും ചിന്തിപ്പിച്ചു.

ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍, നീ ഇഷ്ടം പോലെ ചെയ്യ് എന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് ഫോണ്‍ വച്ചു. അവസാനം ഡോക്ടറോട് സംസാരിച്ചപ്പോഴാണത്രെ അബോര്‍ഷന്‍ എന്ന തീരുമാനം മാറ്റിയത്. പിന്നീട് സീരിയലുകളില്‍ നിന്ന് ബ്രേക്ക് എടുത്ത് പോകുകയായിരുന്നു. മോന് എട്ട് വയസ്സുള്ളപ്പോള്‍ രണ്ടാമതും താന്‍ ഗര്‍ഭിണിയായി എന്നും, എന്നാല്‍ മൂന്നാം മാസത്തില്‍ അത് അബോര്‍ഷനായിപ്പോയി എന്നും ശ്രീകല നേരത്തെ പറഞ്ഞിരുന്നു. അതിന് ശേഷമാണ് മകളെ ലഭിച്ചത്. ഇപ്പോള്‍ കുടുംബവും കരിയറും ഒരുമിച്ച് കൊണ്ടു പോകുന്നു. ചെറിയ ഒരു ബ്രേക്കിന് ശേഷം ഇപ്പോള്‍ വീണ്ടും സീരിയല്‍ ലോകത്ത് സജീവമായിരിക്കുകയാണ് നടി. ബാലനും രമയും എന്ന സീരിയലിലാണ് ശ്രീകല നിലവില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്.

'കാവാലയ്യ'യ്ക്ക് ശേഷം 'രക്കാ..രക്കാ..'; ദിലീപിനൊപ്പം ആടിപ്പാടി തമന്ന, 'ബാന്ദ്ര' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios