സ്വാസികയ്ക്കും പ്രേമിനും ആശംസ അറിയിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

ലയാള സിനിമയിലെ യുവ നായികനിരയിൽ ശ്രദ്ധനേടിയ നടിയാണ് സ്വാസിക വിജയ്. ഒട്ടനവധി സിനിമകളിൽ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ ഒന്നാകെ പ്രിയങ്കരരാക്കി മാറ്റിയ സ്വാസിക സീരിയലുകളിലും സജീവമാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സ്വാസികയുടെ വിവാഹം. നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭർത്താവ്. വിവാഹ ശേഷം തങ്ങളുടെ രസകരമായി വീഡിയോകളും മറ്റും സ്വാസിക ഷെയർ ചെയ്യാറുണ്ട്. അത്തരത്തിൽ നടി പങ്കുവച്ച പൂൾ പാർട്ടി വീഡിയോയും അതിന് വന്ന കമന്റുകളും മറുപടിയും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

സിനിമാ-സീരിയൽ താരങ്ങളായ സ്വാസികയുടെ സുഹൃത്തുക്കളും പൂൾ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. പൂളിനുള്ളിൽ വച്ച് ചുംബനം നൽകി പ്രേം സ്വാസികയെ പ്രപ്പോസ് ചെയ്യുന്നതും വീഡിയോ കാണാവുന്നതാണ്. ഡിജെയും ലൈറ്റ്സും എല്ലാമായി ഫുൾ ഓൺ വൈബിൽ ആയിരുന്നു പാർട്ടി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശന കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇവയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി തന്നെ സ്വാസിക നൽകുന്നുമുണ്ട്. 

View post on Instagram

'വെള്ളമടി അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് 'അതെ' എന്നാണ് സ്വാസിക മറുപടി നൽകിയത്. 'എത്ര നാളത്തേക്ക് ഉണ്ടാകുമോ ആവോ, ഇത് ഇതുവരെ തീർന്നില്ലെ മെ​ഗാ സീരിയൽ ആണോ, അടുത്തതായി അവതരിപ്പിക്കുന്നു കിടപ്പറ രം​ഗം, സിനിമ പോലെയാണ് ജീവിതം. 100 ദിവസം ഓടുമോ എന്തോ. കാത്തിരുന്ന് കാണാം', എന്നിങ്ങനെ പോകുന്നു മറ്റ് വിമർശന കമന്റുകൾ. ഇക്കൂട്ടത്തിൽ സ്വാസികയ്ക്കും പ്രേമിനും ആശംസ അറിയിക്കുന്നവരും ഉണ്ട്. 

ചോദിച്ചു വാങ്ങിയ വേഷം ! ആഷിഖ് അബു ചിത്രത്തിൽ വില്ലനായി അനുരാഗ് കശ്യപ്